ലയൺസ് ക്ലബ് ഓഫ് പാലാ സ്പൈസ്വാലിയുടെ സ്വാതന്ത്ര്യദിനാഘോഷം ബോയ്സ് ടൗണിലെ കുട്ടികളോടൊപ്പം
ലയൺസ് ക്ലബ് ഓഫ് പാലാ സ്പൈസ്വാലി രാജ്യത്തിന്റെ 79-ആം സ്വാതന്ത്ര്യദിനം, പുണ്യചരിതനായ അബ്രാഹം കൈപ്പൻപ്ലാക്കൽ അച്ചനാൽ സ്ഥാപിതമായ കരൂർ ബോയ്സ് ടൗണിലെ കുട്ടികളോടൊപ്പം ആഘോഷിക്കും.
ആഗസ്റ്റ് പതിനഞ്ചിന് രാവിലെ 8 മണിക്ക് ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. സണ്ണി വി. സഖറിയാസ് ദേശീയ പതാക ഉയർത്തും. ലയൺസ് ഡയറക്ടർ ബോർഡ് മെമ്പർ ഡോ. ജോർജുകുട്ടി വട്ടോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകും.
ബോയ്സ് ടൗൺ അഡ്മിനിസ്ട്രേറ്റർ റവ. സിസ്റ്റർ ഡയസ് എസ്. എം. എസ്, അഡ്വ. പി ജി. രമണൻ നായർ, പ്രൊഫ. ഇഗ്നേഷ്യസ് കോര, വിയാനി ചാർലി, ബിജു കുര്യൻ, തോമസുകുട്ടി ആനിത്തോട്ടം, ചാർലി ജേക്കബ് പ്ലാത്തോട്ടം എന്നിവർ പ്രസംഗിക്കും. ബോയ്സ് ടൗണിലെ കുട്ടികൾക്കായി സ്വാതന്ത്യദിന ക്വിസ് മത്സരം, സ്നേഹവിരുന്ന് എന്നിവയോടെ പരിപാടികൾ സമാപിക്കും.
70 12 23 03 34
.jpeg)


.jpg)


0 Comments