സി.വൈ.എം.എല്‍. വാര്‍ഷികവും , സ്വാതന്ത്ര്യദിനാഘോഷവും ..... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു ..... വീഡിയോ ഈ വാർത്തയോടൊപ്പം


സി.വൈ.എം.എല്‍. വാര്‍ഷികവും , സ്വാതന്ത്ര്യദിനാഘോഷവും ..... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു ..... വീഡിയോ ഈ വാർത്തയോടൊപ്പം 

 പാലാ സി.വൈ.എം.എല്‍.ന്റെ 79-ാം വാര്‍ഷികം ആഗസ്റ്റ് 15 ശനിയാഴ്ച വിപുലമായി ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു  സ്വാതന്ത്ര്യദിനാഘോഷം  മാതാവിന്റെ തിരുനാള്‍ എന്നിവയും ഈ ദിവസം സംയുക്തമായി ആഘോഷിക്കുന്നു.  8.30 പതാക ഉയര്‍ത്തലും സ്വാതന്ത്ര്യദിനസന്ദേശവും: പ്രസിഡന്റ് സതീഷ് മണര്‍കാട്ട് നിർവ്വഹിക്കും.


 8.45 ന് പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാളിനോട് അബുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥന, തിരുഹൃദയപ്രതിഷ്ഠ, ഒപ്പീസ്,  തുടര്‍ന്ന് ടൗണില്‍കൂടി ത്രിവര്‍ണ്ണ പതാക യാത്ര.

 വീഡിയോ ഇവിടെ കാണാം👇👇👇


വൈകിട്ട് 5 മണി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുസമ്മേളനം നാട്ടകം സുരേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ സ്വാതന്ത്ര്യദിനസന്ദേശവും സമ്മാനദാനവും നിര്‍വ്വഹിക്കും. 


പ്രസിഡന്റ് സതീഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിക്കും. സാബു എബ്രാഹം, ഡാന്റീസ് കൂനാനിക്കല്‍, സുമിത്ത് ജോര്‍ജ്, സോണി വലിയകാപ്പില്‍, റെജി പുളിക്കല്‍, അനൂപ് ടെന്‍സന്‍, ഷാജി പന്തപ്ലാക്കല്‍, ബിജു വാതല്ലൂര്‍ എന്നിവര്‍ പ്രസംഗിക്കും. 


തുടര്‍ന്ന് മത്സരങ്ങളില്‍ ജയിച്ചവര്‍ക്ക് സമ്മാനദാനവും പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സഹാന സമ്മാനവും നല്കും. തുടര്‍ന്ന് ഗാനമേള, കുടുംബസംഗമം, അംഗങ്ങളുടെ സ്‌കിറ്റ്, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments