പെരുന്നയിൽ ജി. സുകുമാരൻ നായരെ കണ്ട് അനുഗ്രഹം തേടി മായാ രാഹുൽ; പാലാ നഗരസഭ ചെയർപേഴ്സണിന് ആശംസയും പ്രാർത്ഥനയും നേർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി .... രണ്ടു ദിവസത്തിനുള്ളിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും സന്ദർശിക്കും.
പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട മായാ രാഹുലിന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആശംസകളും പ്രാർത്ഥനകളും നേർന്നു.
ചൊവ്വാഴ്ച ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മായാ രാഹുൽ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി. സുകുമാരൻ നായരെ സന്ദർശിച്ച് അനുഗ്രഹം തേടുകയായിരുന്നു.
കൂടിക്കാഴ്ചയിൽ പുതിയ ചുമതല ഏറ്റെടുത്ത മായാ രാഹുലിന് എല്ലാവിധ പിന്തുണയും ആശംസകളും അറിയിച്ച സുകുമാരൻ നായർ, പൊതുപ്രവർത്തനത്തിൽ ഉയർന്നുവരുന്ന പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെയും കാര്യപ്രാപ്തിയോടെയും നേരിടണമെന്ന് ഉപദേശിച്ചു.
"എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും തളരാതെ കാര്യപ്രാപ്തിയോടെ മുന്നോട്ടുപോകണം. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു," എന്നാണ് സുകുമാരൻ നായർ പറഞ്ഞതെന്ന് മായാ രാഹുൽ വ്യക്തമാക്കി.
രണ്ടു ദിവസത്തിനുള്ളിൽ എസ്. എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും കാണുന്നുണ്ടെന്ന് ചെയർ പേഴ്‌സൺ പറഞ്ഞു .
ഇന്ന് ജോസ് .കെ മാണി എം.പി.യുടെ വസതിയിലും പാലാ ബിഷപ്പ്സ് ഹൗസിലും ചെയർ പേഴ്സൺ എത്തി അനുഗ്രഹങ്ങൾ തേടി.
70 12 23 03 34



0 Comments