ഭക്തിനിർഭരമായ ഘോഷയാത്രകളുമായി അക്ഷരനഗരി ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ഒരുങ്ങി.... കോട്ടയം ജില്ലയിൽ 1100 ആഘോഷങ്ങളിലായി രണ്ടായിരത്തോളം കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടക്കും.



 ഭക്തിനിർഭരമായ ഘോഷയാത്രകളുമായി അക്ഷരനഗരി ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ഒരുങ്ങി. 

‘മായവിട്ടുണരൂ, മാനവനായി വളരൂ’ എന്ന സന്ദേശമുയർത്തി ജില്ലയിൽ 1100 ആഘോഷങ്ങളിലായി രണ്ടായിരത്തോളം കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടക്കും.  വിവിധ നഗരഗ്രാമങ്ങളിൽ ബാലഗോകുലത്തിന്റെയും സ്വാഗതസംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ശോഭായാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉറിയടി, നിശ്ചലദൃശ്യം, ഗോപികനൃത്തം എന്നിവ ശോഭായാത്രകൾക്ക് മിഴിവേകും. നഗരത്തിൽ തളിയക്കോട്ട, അമ്പലക്കടവ്, മുട്ടമ്പലം, വേളൂർ, പറപ്പാടം, കോടിമത, തിരുനക്കര തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കോട്ടയം സെൻട്രൽ ജംഗ്ഷനിൽ സംഗമിക്കും. 

 ചലച്ചിത്ര താരം ശ്രുതിബാല സംഗമം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന സമിതിഅംഗം പി.ശ്രീകുമാർ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകും. മഹാശോഭായാത്ര തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ സമാപിക്കും. 


ചങ്ങനാശേരിയിൽ എൻ.മനു സന്ദേശം നൽകും. പള്ളിക്കത്തോട്ടിൽ ശോഭായാത്രയിൽ മേഖല രക്ഷാധികാരി സി.എൻ പുരുഷോത്തമൻ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകും. പാമ്പാടിയിൽ ജില്ല സഹകാര്യദർശി പ്രതീഷ് മോഹനും മണർകാട് ദേവീക്ഷേത്രത്തിൽ നടക്കുന്ന ശോഭയാത്ര സംഗമത്തിൽ ജില്ലാ പ്രസിഡന്റ് എം.ബി ജയനും സന്ദേശം നൽകും. പുതുപ്പള്ളിയിൽ ജില്ലാ രക്ഷാധികാരി കെ.സി വിജയകുമാർ, കറുകച്ചാലിൽ ജില്ലാ ട്രഷറർ കെ.ജി രഞ്ജിത്ത്, വാകത്താനത്ത് സംസ്ഥാന സമിതിയംഗം വി.എസ് മധുസൂദനൻ, പനച്ചിക്കാട്ട് അഞ്ജലി അനീഷ് എന്നിവർ സന്ദേശം നൽകും. 


 ഏറ്റുമാനൂരിൽ സംഗമം ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യും. രാമപുരത്ത് മഹാശോഭയാത്രയിൽ മേഖല ഭഗിനി പ്രമുഖ ഗീത ബിജു നേതൃത്വം നൽകും. പാലായിൽ മഹാശോഭായാത്രയിൽ ജില്ല സഹകാര്യദർശി രഘുമോൻ സന്ദേശം നൽകും. പൊൻകുന്നത്ത് ജില്ലാ വൈസ് പ്രസിഡന്റ് ശശിധരൻ, എരുമേലിയിൽ ശോഭയാത്രകൾക്ക് അദ്ധ്യക്ഷൻ രാജശേഖരൻ, ജില്ലാ ഭഗിനി പ്രമുഖ ശ്രീകല പ്രമോദ്, പൂഞ്ഞാറിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എൻ സുരേന്ദ്രൻ, ബി.വനജാക്ഷിയമ്മ എന്നിവർ നേതൃത്വം നൽകും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments