ചങ്ങനാശ്ശേരിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ
പണം വെച്ച് അനധികൃതമായി ചീട്ടുകളിച്ച വൻ സംഘത്തെ ചങ്ങനാശ്ശേരി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1,42,480 രൂപയും, ആറ് സെറ്റ് ചീട്ടുകളും മറ്റ് ചീട്ടുകളി സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.
ചങ്ങനാശ്ശേരി പ്രദേശത്തെ ഒരു വീട്ടിൽ വൻതോതിൽ പണം വെച്ച് ചീട്ടുകളി നടക്കുന്നതായി കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആഷാദിന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി എസ്.എച്ച്.ഒ അനിൽ ജോർജിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ടീമും ചങ്ങനാശ്ശേരി പോലീസ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.
വാഴപ്പള്ളി വില്ലേജ് അങ്ങാടി ഭാഗത്ത്, നെടുംപറയിൽ വീട്ടിൽ സെപ്റ്റംബർ 5-ന് വൈകിട്ട് 6.30 ഓടെ പോലീസ് നിയമാനുസൃതമായി പരിശോധന നടത്തി.
പരിശോധനയിൽ വീട്ടുടമസ്ഥൻ ലാഭം ലക്ഷ്യമിട്ട് വീട് കോമൺ ഗെയിമിങ് കേന്ദ്രമായി ഉപയോഗിച്ച് മറ്റ് 11 പേരോടൊപ്പം ചേർന്ന് നിയമവിരുദ്ധമായി പണം വെച്ച് ചീട്ടുകളിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് 1,42,480 രൂപ, ആറ് സെറ്റ് ചീട്ടുകൾ, ചീട്ടിന്റെ ആറ് കാലി പായ്ക്കറ്റുകൾ, ഒരു നീല പടുത എന്നിവ പോലീസ് പിടിച്ചെടുത്തു.
ചങ്ങനാശ്ശേരി എസ്.ഐ അഖിൽ വിജയൻ, സി.പി.ഒമാരായ നിയാസ് എം.എ., കലേഷ്, ജൂഡ് ജോസ്, അനൂപ് ബാലൻ, അനന്ദു എന്നിവരും പോലീസ് നടപടിയിൽ പങ്കെടുത്തു.
70 12 23 03 34


0 Comments