പാലാ പൊൻകുന്നം റോഡിൽ പൂവരണിയിൽ അതേ അപകടക്കുരുക്കിൽ വീണ്ടും കാർ മറിഞ്ഞു; തോട്ടിലേക്ക് പതിക്കും മുമ്പ് ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനം ..... കാറിലുണ്ടായിരുന്ന 3 പേർക്ക് പരിക്ക്


പാലാ പൊൻകുന്നം റോഡിൽ പൂവരണിയിൽ അതേ അപകടക്കുരുക്കിൽ വീണ്ടും കാർ മറിഞ്ഞു; തോട്ടിലേക്ക് പതിക്കും മുമ്പ് ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനം ..... കാറിലുണ്ടായിരുന്ന  3 പേർക്ക് പരിക്ക് 

പൂവരണിയിൽ ഇന്നലെ ഒരു സ്ത്രീ മരിച്ച അപകടമുണ്ടായ അതേ സ്ഥലത്ത് മണിക്കൂറുകൾക്കകം വീണ്ടും ഗുരുതര അപകടം. 


ഞായറാഴ്ച  രാത്രി 12 മണിയോടെയാണ് പാലാ–പൊൻകുന്നം റോഡിൽ കാർ റോഡരികിലെ മൈൽക്കല്ലിൽ ഇടിച്ചുകയറി തലകീഴായി മറിഞ്ഞത്. കാറിൽ ഞെരിഞ്ഞുകിടന്ന പുനലൂർ കരവാളൂർ സ്വദേശിയായ ജയപ്രകാശിനെ (48) പാലാ അഗ്നിരക്ഷാസേന എത്തി  പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. 


 മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ മൈൽക്കല്ലിൽ കുടുങ്ങി തോട്ടിലേക്ക് വീഴുന്ന അപകടാവസ്ഥയിലായിരുന്നു. ക്രാഷ് ബാരിയർ തടഞ്ഞതിനാലാണ് വാഹനം തോട്ടിലേക്ക് പതിക്കാതിരുന്നതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പാലാ ഫയർ ആൻഡ് റെസ്ക്യൂ സംഘം ആദ്യം റോപ്പ് ഉപയോഗിച്ച് വാഹനം തോട്ടിലേക്ക് നീങ്ങാതിരിക്കാൻ കെട്ടിയുറപ്പിച്ചു. 


തുടർന്ന് ഹൈഡ്രോളിക് റാം ഉപയോഗിച്ച് കാർ ഉയർത്തിയാണ് മൈൽക്കല്ലിനും കാറിനുമിടയിൽ ഞെരിഞ്ഞുകിടന്ന ജയപ്രകാശിനെ പുറത്തെടുത്തത്. തുടർന്ന് ആംബുലൻസിൽ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചു.


കാറിലുണ്ടായിരുന്ന വിഷ്ണു, മോഹൻ, സന്തോഷ് എന്നിവർക്ക് നിസാര പരിക്കേറ്റു.

അതേ സ്ഥലത്ത് ഇന്നലെ ഒരു സ്ത്രീ മരിച്ച അപകടമുണ്ടായതിന് പിന്നാലെ മണിക്കൂറുകൾക്കകം വീണ്ടും അപകടമുണ്ടായതോടെ പൂവരണിയിലെ ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments