രാമപുരത്ത് വിവിധ ഭാഗങ്ങളില്‍ മോഷണം - വയറിംഗ് സാമഗ്രികള്‍ മുറിച്ചുകൊണ്ടുപോയി



രാമപുരത്ത് വിവിധ ഭാഗങ്ങളില്‍ മോഷണം - വയറിംഗ് സാമഗ്രികള്‍ മുറിച്ചുകൊണ്ടുപോയി

രാമപുരം പഞ്ചായത്തില്‍ വളക്കാട്ടുക്കുന്ന്,  പുല്‍പ്രമുക്ക്, കൊണ്ടാട് എന്നീ ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ വ്യാപക മോഷണം. ഈ ഭാഗങ്ങളില്‍ പണിതുകൊണ്ടിരിക്കുന്ന വീടുകളിലെ ഡി.ബി. തുറന്ന് അതിനുള്ളിലെ ഡ്രസ്സിംഗ് ചെയ്ത വയര്‍ മുഴുവന്‍ മോഷ്ടാക്കള്‍ കട്ട് ചെയ്തുകൊണ്ട് പോയി. അഞ്ചോളം  വീടുകളില്‍ മോഷണം നടന്നതായി പറയപ്പെടുന്നു. ഇങ്ങനെ മോഷണം നടക്കുന്നത് മൂലം വീട് പണിയുന്ന ആളുകള്‍ രണ്ടാമതും വയറിംഗ് പൂര്‍ണ്ണമായും നടത്തേണ്ടി വരും. 


ഈ അടുത്തിടെ വയറിംഗ് സാമഗ്രികളുടെ വില ഗണ്യമായി കൂടിയിരുന്നു. ഇത് കൂടാതെ വയറിംഗ് നടത്തുന്ന ഇലക്ട്രീഷ്യന്മാരുടെ കൂലിയും വീണ്ടും നല്‍കേണ്ടിവരും. രണ്ടാമതും വയറിംഗ് നടത്താന്‍ നിര്‍ബന്ധിതരാകുന്നതിനാല്‍ ലക്ഷങ്ങളുടെ അധിക ബാധ്യതയാണ് വീട് പണിയുന്നവരുടെ മേല്‍ വരുന്നത്. രാമപുരം പോലീസ് സ്റ്റേഷനില്‍ അഞ്ചുപേര്‍ പരാതി നല്‍കിയിട്ടുണ്ട്. കള്ളന്റെ സി.സി.റ്റി.വി. ദൃശ്യങ്ങളും മോഷണത്തിന് ഇരയായവര്‍ പുറത്ത് വിട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് മോഷ്ടാക്കളെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments