ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ കുടുങ്ങി.....തുടർന്ന് ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു




  റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. 

 

 കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ചികിത്സ നൽകാനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം. പ്രദേശത്തെ തകർന്നടിഞ്ഞ റോഡിലൂടെ പോവുകയായിരുന്ന ആംബുലൻസ് റോഡിലെ കുഴിയിൽപ്പെട്ട് രണ്ടു മണിക്കൂറോളം വഴിയിൽ കിടക്കുകയായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments