എസ്.എം.വൈ.എം. ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ മുത്തിയമ്മ തീർത്ഥാടനവും ജപമാല റാലിയും സംഘടിപ്പിച്ചു


 പ്രാർത്ഥനയുടെയും പ്രത്യാശയുടെയും നിറവിൽ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന പള്ളിയിലേക്ക് മുത്തിയമ്മ തീർത്ഥാടനവും ജപമാല റാലിയും സംഘടിപ്പിച്ചു. എസ്.എം.വൈ.എം. (SMYM) ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തീർത്ഥാടനത്തിൽ  നൂറോളം യുവജനങ്ങൾ പങ്കെടുത്തു.

ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അലക്സ് മഞ്ഞുമ്മേൽ, ഡയറക്ടർ ഫാ. സാവിയോ മാനാട്ട്, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ജോമോൻ ഫിലിപ്പ്, ഡയറക്ടർ ഫാ. ജിക്കു നരിപ്പാറയിൽ, പാലാ രൂപത പ്രസിഡന്റ് മിജോ ജോയി, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. തോമസ് മേനാച്ചേരി, ഫാ. ജോസഫ് ചൂരയ്ക്കൽ, രൂപത ജനറൽസെക്രട്ടറി സോനാ എ മാത്യു,


 വൈസ് പ്രസിഡന്റ് റെച്ചൽ മേരി ചാൾസ്, ഫൊറോനാ പ്രസിഡന്റ് ജോർജ് കുര്യൻ, യൂണിറ്റ് പ്രസിഡന്റ് അലൻ ജോബ് കോച്ചേരി, ഫൊറോനാ ജനറൽ സെക്രട്ടറി അമല കോച്ചേരി, വൈസ് പ്രസിഡന്റ്‌ സോനാ എന്നിവരും ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപത യുവജന പ്രസ്ഥാനത്തിന്റെ മറ്റ് ഭാരവാഹികളും പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള യുവജനങ്ങളും കുറവിലങ്ങാട് യൂണിറ്റ്, ഫൊറോനാ ഭാരവാഹികളും തീർത്ഥാടനത്തിന് നേതൃത്വം നൽകി.

ഉച്ചകഴിഞ്ഞ് 2.30-ന് പനംകുഴയ്ക്കൽ വല്യച്ചന്റെ സ്മാരകത്തിന് മുൻപിൽ നിന്ന് ഭക്തിനിർഭരമായ ജപമാല റാലി ആരംഭിച്ചു. ജീവിതഭാരങ്ങളും ഹൃദയനൊമ്പരങ്ങളും പരിശുദ്ധ അമ്മയുടെ തിരുമുൻപിൽ സമർപ്പിച്ച് യുവജനങ്ങൾ പ്രാർത്ഥനാപൂർവ്വം റാലിയിൽ അണിനിരന്നു. തുടർന്ന് പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയിൽ യുവജനങ്ങൾ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments