'എം എൽ എ മാണി സി കാപ്പനെ 'ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇടതുമുന്നണി യോഗം



'എം എൽ എ മാണി സി കാപ്പനെ 'ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇടതുമുന്നണി യോഗം
 
പാലാ-സാമ്പത്തിക തട്ടിപ്പ് കേസിൽ വഞ്ചനാകുറ്റത്തിന് പിഴയും  തടവു ശിക്ഷയും വിധിച്ച് കോടതി ജാമ്യം ഇല്ലാ വാറണ്ട് പുറപ്പെടുവിക്കുകയും വാറന്റ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കുകയും ചെയ്തിട്ട് എംഎൽഎ യെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാതെ പോലീസ് ഒളിച്ചുകളി നടത്തുകയാണെന്നും അത് നിയവാഴ്ചയെ ഇല്ലാതാക്കുമെന്നും ഇത് കോടതി ഉത്തരവുകളെ അവഹേളിക്കലാണെന്നും പാലാ സിപിഎം ഓഫീസിൽ ചേർന്ന എൽഡിഎഫ് യോഗം വിലയിരുത്തി.


ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവുകൾ മനപ്പൂർവ്വം പോലീസ് നടപ്പാക്കാതെ എംഎൽഎ യെ അറസ്റ്റ്  ചെയ്യാത്ത പക്ഷം എൽഡിഎഫി ന്റെ ജില്ലാ- സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന് രൂപം നൽകാനും യോഗം തീരുമാനിച്ചു.

എൽഡിഎഫ് കൺവീനർ ബാബു കെ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലാലിച്ചൻ ജോർജ്,ടോബിൻ കെ അലക്സ്, സജേഷ് ശശി, ജോസുകുട്ടി പൂവേലി,,അഡ്വ. തോമസ് വി റ്റി, ജോയി കുഴിപ്പാല.ജിൻസ് ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments