കണ്ണൂർ പേരാവൂരിൽ കല്യാണവീട്ടിൽ അതിക്രമം; വരൻ്റെ സുഹൃത്തുക്കളെ വെട്ടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരാണ് പിടിയിലായത്.
കല്യാണ വീട്ടിലെത്തിയ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. വരാന്റെ സുഹൃത്തുക്കളായ ഇവർ മദ്യപിച്ച് പാട്ട് പാടിയത് അയൽവാസി രാജേഷ് ചോദ്യം ചെയ്യുകയുണ്ടായി. തുടർന്ന് തർക്കവും സംഘർഷവും ഉണ്ടാവുകയും, ഇതിനിടെ രാജേഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. കല്യാണം നടന്ന വീട്ടുകാരും രാജേഷും തമ്മിൽ അതിർത്തി തർക്കവും ഉണ്ടായിരുന്നതും ഇതിൽ ഏറ്റുമുട്ടുന്നതിന് കാരണമായി.
70 12 23 03 34


0 Comments