ഫൊക്കാന കേരള കണ്‍വന്‍ഷന്‍ ജനുവരി 11 മുതല്‍ 13 വരെ കൊച്ചിയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും




ഫൊക്കാന കേരള കണ്‍വന്‍ഷന് കൊച്ചിയില്‍ ജനുവരി 11, 12, 13 തീയതികളില്‍ അരങ്ങൊരുങ്ങുന്നു. 

കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍ ചൊള്ളാനി, ഖജാന്‍ജി ആന്റോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് കണ്‍വന്‍ഷന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. 400-ഓളം പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
കണ്‍വന്‍ഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വ്വഹിക്കും. മന്ത്രിമാരായ റോജി എം. ജോണ്‍, മോന്‍സ് ജോസഫ്, എം. ലിജു, പി.സി. വിഷ്ണുനാഥ്, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, കൊച്ചി മേയര്‍ മിനിമോള്‍, വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി തുടങ്ങിയവരും ആദ്യ ദിവസ ചടങ്ങുകളില്‍ പങ്കെടുക്കും.

കണ്‍വന്‍ഷനിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിവിധ നേതാക്കളെയും ക്ഷണിക്കുന്നതിനായി ഫൊക്കാന ഭാരവാഹികള്‍ കഴിഞ്ഞദിവസം നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി. പരിപാടിയിലേക്ക് പ്രമുഖരെ ക്ഷണിക്കുകയും കണ്‍വെന്‍ഷന്റെ പ്രാധാന്യവും ഒരുക്കങ്ങളും വിശദീകരിക്കുകയും ചെയ്തു.

കണ്‍വന്‍ഷന്‍ വിജയകരമാക്കുന്നതിനായി സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണ്. അതിഥികളെ സ്വീകരിക്കല്‍, പരിപാടികളുടെ ഏകോപനം, വിവിധ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തം ഉറപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.
വിദേശ മലയാളികളെയും കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വേദിയെന്ന നിലയില്‍ ഫൊക്കാന കേരള കണ്‍വന്‍ഷന്‍ ശ്രദ്ധേയമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.
ഫൊക്കാന ഭാരവാഹികളായ ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായര്‍ ചൊള്ളാനി, ആന്റോ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. കൊച്ചി ഗ്രാന്റ് ഹയാത്ത് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments