പാലാ രൂപത വിശ്വാസ പ്രേഷിത കലോത്സവത്തിൽ എ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി വെള്ളികുളം സൺഡേ സ്കൂൾ
പാലാ രൂപത വിശ്വാസ പ്രേഷിത കലോത്സവത്തിൽ വെള്ളികുളം സൺഡേസ്കൂൾ എ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.രണ്ടാം പ്രാവശ്യമാണ് വെള്ളികുളം സൺഡേ സ്കൂളിന് രൂപതാത ലത്തിൽ മൂന്നാം സ്ഥാനം ലഭിക്കുന്നത്.15 എ ഗ്രേഡ്, 11 ബി ഗ്രേഡ്, 6 സി ഗ്രേഡ് ഉൾപ്പെടെ 118 പോയിന്റുകൾ കരസ്ഥമാക്കിയാണ് മൂന്നാം സ്ഥാനം ലഭിച്ചത് .
എ വിഭാഗത്തിൽ 87 സൺഡേ സ്കൂൾ ആണ് ഉള്ളത്.ബൈബിൾ ദൃശ്യാവതരണ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സൂപ്പർ സീനിയർ പ്രസംഗ മത്സരത്തിൽ ജോമോൻ കടപ്ളാക്കൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഗ്രൂപ്പ് മത്സരങ്ങളായ മാർഗംകളിക്ക് ആറാം സ്ഥാനവും പരിചമുട്ടുകളിക്ക് എട്ടാം സ്ഥാനവും ലഭിച്ചു.വിവിധ വ്യക്തിഗത മത്സരങ്ങളിൽ എ ഗ്രേഡോടെ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു.
മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അധ്യാപകരെയും വികാരി ഫാ. സ്കറിയ വേകത്താനം,പിടിഎ ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.
70 12 23 03 34






0 Comments