കോട്ടയം മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് മകൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി.
റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് മരിച്ചത്. സംഭവത്തിൽ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ടാണ് മണിമല ചാരുവേലി ശവക്കോട്ടഭാഗത്തെ വീട്ടിൽ കൊലപാതകം നടന്നത്.
സന്തോഷിന്റെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചുനാളുകളായി സന്തോഷ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പമായിരുന്നില്ല താമസം. ഇടയ്ക്കിടെ മാത്രമാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. വീട്ടിലെത്തുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
സംഭവദിവസം വൈകിട്ടും വീട്ടിലെത്തിയ സന്തോഷ് ബഹളമുണ്ടാക്കുകയും ഭാര്യ സിന്ധുവിനെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് മക്കളായ സച്ചുവും സനോജുമായി വഴക്കുണ്ടായി. ഇതിനിടെയാണ് ഇളയ മകൻ സച്ചു കാപ്പിക്കമ്പ് ഉപയോഗിച്ച് സന്തോഷിന്റെ തലയ്ക്കടിച്ചത്.
ബഹളം കേട്ടെത്തിയ നാട്ടുകാർ സന്തോഷിനെ വീടിന്റെ മുറ്റത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്തുനിന്നുതന്നെ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് സച്ചുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
70 12 23 03 34





0 Comments