സിബിഎസ്ഇ കോട്ടയം ജില്ലാ സിറ്റി കോ ഓർഡിനേറ്ററായി രഞ്ജിത് രാജൻ
ഡപ്യൂട്ടി സിറ്റി കോ ഓർഡിനേറ്ററായി വിനീത ജി. നായർ
സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) 2026-27 അധ്യയന വർഷത്തെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പ്രധാന, സപ്ലിമെന്ററി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി കോട്ടയം ജില്ലാ സിറ്റി കോ ഓർഡിനേറ്ററായി രഞ്ജിത് രാജനെയും ഡപ്യൂട്ടി സിറ്റി കോ ഓർഡിനേറ്ററായി വിനീത ജി. നായരെയും നിയമിച്ചു.
കരിക്കോട് സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ് രഞ്ജിത് രാജൻ നിലവിൽ സിബിഎസ്ഇ ജില്ലാ പരിശീലന കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂൾ പ്രിൻസിപ്പലാണ് വിനീത ജി. നായർ. വിനീത ജില്ലാ പരിശീലന ഡപ്യൂട്ടി കോ ഓർഡിനേറ്ററായും പ്രവർത്തിക്കുന്നുണ്ട്.
വിദ്യാഭ്യാസ രംഗത്തെ ദീർഘകാല അനുഭവം, സ്ഥാപനങ്ങളുടെ പ്രവർത്തനമികവ്, ഏകോപനശേഷി എന്നിവ പരിഗണിച്ചാണ് നിയമനം.
പരീക്ഷകളുടെ സുഗമമായ നടത്തിപ്പ്, മൂല്യനിർണയം, പരീക്ഷകൾക്ക് മുൻപും ശേഷവുമുള്ള പ്രവർത്തനങ്ങൾ, അക്കാദമിക ശിൽപശാലകൾ, കായികമേളകൾ, പ്രത്യേക പരീക്ഷകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുടെ
ഏകോപനവും പിന്തുണയും ഇരുവരുടെയും ചുമതലകളിൽ ഉൾപ്പെടുന്നു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങളും അറിയിപ്പുകളും സ്കൂളുകളിലേക്ക് സമയബന്ധിതമായി കൈമാറുന്നതിനും പ്രിൻസിപ്പൽമാരുമായി ഏകോപനം ഉറപ്പാക്കുന്നതിനും ഇരുവരും നേതൃത്വം നൽകും.
70 12 23 03 34






0 Comments