ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ വിദ്വേഷ രാഷ്‌ട്രീയത്തിനെതിരെ ബഹുജനങ്ങൾ കൈകോർക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌.


ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ വിദ്വേഷ രാഷ്‌ട്രീയത്തിനെതിരെ ബഹുജനങ്ങൾ കൈകോർക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌.

 സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ സംഗമത്തിൽ ‘തൊഴിലാളി വർഗത്തിന്റെ സാംസ്‌കാരിക മുന്നേറ്റം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
വർഗീയവാദി ആകാതിരിക്കുക എന്നതാണ്‌ ഇന്നത്തെ ഏറ്റവും പ്രധാന ഗുണം. 


വർഗീയതയും വംശീയതയും നമ്മുടെ ഉള്ളിലേക്ക്‌ കടന്നുകയറാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന ജാഗ്രത ഓരോ നിമിഷവും വേണം. ഹിന്ദുക്കളുടെ രാജ്യമല്ല, ഹിന്ദുത്വ ശക്തികൾക്ക്‌ മേൽക്കോയ്‌മയുള്ള രാജ്യമാണ്‌ ആർഎസ്‌എസിന്റെ ലക്ഷ്യം. ചാതുർവർണ്യത്തെ അടിസ്ഥാനമാക്കിയുള്ള മതരാഷ്‌ട്രമാണ്‌ അവർ വിഭാവനം ചെയ്യുന്നത്‌. മതന്യൂനപക്ഷങ്ങൾക്കും പിന്നാക്ക ജനവിഭാഗങ്ങൾക്കും അവിടെ രണ്ടാംകിട പ‍ൗരൻമാരായി കഴിയേണ്ടിവരും.


 വർഗീയത മുഖ്യ അജൻഡയായി സ്വീകരിക്കുന്പോൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ അവഗണിക്കപ്പെടുകയാണ്‌. ബ്രിക്‌സ്‌ ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്‌ട്രത്തലവൻമാർ കാണാതിരിക്കാൻ ചേരികൾ മറകെട്ടി മറച്ച രാജ്യമാണിത്‌. ഏറ്റവും കുടുതൽ കുഷ്‌ഠരോഗികളും ക്ഷയരോഗികളുമുള്ള രാജ്യംകൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. 


സംഘാടക സമിതി ചെയർമാനും സിപിഐ എം ഏരിയ സെക്രട്ടറിയുമായ സജേഷ്‌ ശശി അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ റെജി സഖറിയ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ലാലിച്ചൻ ജോർജ്‌, ജോയിന്റ്‌ സെക്രട്ടറി ജോയി ജോർജ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി ആർ വേണുഗോപാൽ, ജോയി കുഴിപ്പാല, അനിത ലക്ഷ്‌മി, സിഐടിയു ഏരിയ സെക്രട്ടറി കുര്യാക്കോസ്‌ ജോസഫ്‌ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി ലോക്കൽ സംഘാടക സമിതികൾ സമാഹരിച്ച ഫണ്ട്‌ ജില്ലാ പ്രസിഡന്റ്‌ റെജി സഖറിയ ഏറ്റുവാങ്ങി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments