എസ്.ഐ.ആർ പിൻവലിക്കണം; ജ്ഞാനേഷ് കുമാർ രാജിവയ്ക്കണം ...... പാലായിൽ കിസാൻ കോർണറും പന്തംകൊളുത്തി പ്രകടനവും നടത്തി
എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) പിൻവലിക്കുക, ജ്ഞാനേഷ് കുമാർ രാജിവയ്ക്കുക, ജന്തർ മന്തർ സമരത്തിനായി തുറന്നുകൊടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പാലായിൽ കിസാൻ കോർണർ സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനവും നടന്നു. ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.
സെന്നി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സജേഷ് ശശി, വി.ജി. വിജയകുമാർ, അഡ്വ. എസ്. ഹരി, പി. അജേഷ്, ജോസ് കുറ്റിയാനിമറ്റം, ഡാന്റിസ് കൂനാനിക്കൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി പാലാ ദേശാഭിമാനിയുടെ ഗാനമേളയും മിമിക്രി ആർട്ടിസ്റ്റ് ബിജൂ വയലയുടെ മിമിക്രി അവതരണവും നടന്നു.
സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കർഷക തൊഴിലാളി യൂണിയൻ, മഹിളാ അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തിയത്.
പ്രകടനത്തിൽ പങ്കെടുത്തവർ കിസാൻ കോർണറിന് അഭിവാദ്യമർപ്പിക്കുകയും ഉന്നയിച്ച ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു
70 12 23 03 34





0 Comments