അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച്ച തുടക്കമാവും
പാലാ ളാലം അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് 6.40ന് ദീപാരാധനക്ക് ശേഷം നവരാത്രി മണ്ഡപത്തിൽ മേൽശാന്തി പറമ്പൂരില്ലം രാജേഷ് നമ്പൂതിരി ദീപം തെളിക്കും. ഗാരുവായൂർ മുൻ മേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരിപ്പാട് ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യും.
ഉപദേശക സമിതി പ്രസിഡൻ്റ് പരമേശ്വരൻ നായർ പുത്തൂർ അദ്ധ്യക്ഷനാകും. നാരായണൻകുട്ടി അരുൺ നിവാസ്, ശ്രീകുമാർ കളരിക്കൽ, ശിവൻകുട്ടി നടുപ്പറമ്പിൽ എന്നിവർ സംസാരിക്കും. തുടർന്ന് വിനോദ് സൗപർണിക സോപാന സംഗീതം അവതരിപ്പിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ
വൈകിട്ട് 7ന് സംഗീത ജയറാമിൻ്റെ സംഗീത കച്ചേരി,
13 ന് പാലാ കെ. ആർ മണിയുടെ ഓട്ടൻതുള്ളൽ 14 ന് പുലിയന്നൂർ ഓങ്കാരം സംഘത്തിൻ്റെ കൈകൊട്ടിക്കളി, പോണാട് ശ്രീ ദുർഗ്ഗ സംഘത്തിൻ്റെ വീരനാട്യം,
15ന് കീഴൂർ അഭിനന്ദ് കുമാറിൻ്റെ നാദസ്വരകച്ചേരി 16ന് 753-ാം നമ്പർ പാലാ ടൗൺശാഖയുടെ
കോൽക്കളി,ഫോക് ഡാൻസ്, ഭക്തിഗാനം. 17ന് വീരനാട്യം, നൃത്തരൂപങ്ങൾ- ഇടനാട് സ്വാനുഭവഗീതി.
18ന് വൈകിട്ട് 6ന് പൂജവെപ്പ്,
7 ന് ശ്രീരുദ്രനാദം ഭജൻസ്.
19ന് ദുർഗ്ഗാഷ്ടമി വൈകിട്ട് അനിൽ തീർത്ഥം നയിക്കുന്ന ഭക്തിഗാനാമൃതം.20ന് മഹാനവമി നവരാത്രി മണ്ഡപത്തിൽ ഫ്ലൂട്ട്- സിത്താർ ഫ്യൂഷൻ.21ന് വിജയദശമി രാവിലെ 8.30ന് അമ്പലപ്പുഴ രാമകൃഷ്ണൻ ശേഷാദ്രിയുടെ നേതൃത്വത്തിൻ ലിപി സരസ്വതി വിദ്യാരംഭം, വിശ്വബ്രഹ്മ കലാസമിതിയുടെ ഭക്തി ഗാനസുധ, വൈകിട്ട് 7ന്
അക്ഷയ്ശ്രീ കളരിക്കലിൻ്റെ സംഗീതക്കച്ചേരി.
70 12 23 03 34




0 Comments