കോണ്‍ഗ്രസ് പ്രവർത്തകർ രാമപുരത്ത് കരിദിനം ആചരിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ ലോകസഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയേയും, പ്രിയങ്കാ ഗാന്ധിയേയും, കെ.സി. വേണുഗോപാലടക്കമുള്ള നേതാക്കന്മാരേയും അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയിസ്‌കറിയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ലാലി സണ്ണി, ബിന്‍സി ടോമി,
ബ്ലോക്ക് പഞ്ചായത്തുമെമ്പര്‍ സ്റ്റാന്‍ലി മാണി, മണ്ഡലം പ്രസിഡന്റുമാരായ ബിന്നി ചോക്കാട്ട്, സാബു ഔസേപ്പറമ്പില്‍, പയസ് തോമസ്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സൗമ്യ സേവ്യര്‍, യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
70 12 23 03 34






0 Comments