ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ദൈവത്തിന്റെ ഹൃദയത്തില്‍ ഇടം പിടിച്ച പുണ്യാത്മാവായിരുന്നു കുഞ്ഞച്ചനെന്ന് മോൺ . ജോസഫ് കണിയോടിക്കൽ



ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ദൈവത്തിന്റെ  ഹൃദയത്തില്‍ ഇടം പിടിച്ച പുണ്യാത്മാവായിരുന്നു  കുഞ്ഞച്ചനെന്ന് മോൺ . ജോസഫ് കണിയോടിക്കൽ 

തന്റെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിശുദ്ധ ജീവിതം കഴിച്ച് ദൈവത്തിന്റെയും, മനുഷ്യരുടെയും ഹൃദയത്തില്‍ ഇടം നേടിയ പുണ്യാത്മാവാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ എന്ന് മോണ്‍. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. 


രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയിലെ കുഞ്ഞച്ചന്റെ തിരുനാളിന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 


താന്‍ ചെയ്ത ചെറിയ കാര്യങ്ങളില്‍ സംതൃപ്തി കണ്ടെത്തിക്കൊണ്ട് തന്നെ കണ്ടുമുട്ടുന്നവര്‍ക്ക് ഒക്കെ സംതൃപ്തി നിറഞ്ഞ മനസ്സോടെ പെരുമാറിയത് കൊണ്ടാണ്  ജനമനസ്സുകളില്‍ കുഞ്ഞച്ചന്‍ വിശുദ്ധനായി തീര്‍ന്നത്. വചനപ്രഘോഷണം വാക്കുകള്‍ കൊണ്ടും, പ്രാര്‍ത്ഥന വഴിയും ജീവിത മാതൃക വഴിയും നടത്തിയ വൈദികനായിരുന്നു
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ എന്നും അദ്ദേഹം പറഞ്ഞു.


 വൈകുന്നേരം 4.30 ന് ഫാ. മാണി കൊഴുപ്പന്‍കുറ്റി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി.

നാളെ  രാവിലെ 5, 6, 7.50 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന സന്ദേശം, 9.30 ന് തീര്‍ത്ഥാടനം- സെന്റ്. അഗസ്റ്റിന്‍ സണ്‍ഡേ സ്‌കൂള്‍ രാമപുരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന സന്ദേശം, 


11.45 ന് തീര്‍ത്ഥാടനം- മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന പള്ളി കുറവിലങ്ങാട്, 12 ന് വിശുദ്ധ കുര്‍ബാന സന്ദേശം നൊവേന ലദീഞ്ഞ- ഫാ. ഡോ  തോമസ് മേനാച്ചേരി, 2.30 ന് തീര്‍ത്ഥാടനം- വൈദിക വിദ്യാര്‍ഥികള്‍, വിശുദ്ധ കുര്‍ബാന ഫാ. ജേക്കബ്   വടക്കേല്‍, വൈകുന്നേരം നാലുമണി ആഘോഷമായ വിശുദ്ധ കുര്‍ബാന- മാര്‍. ജേക്കബ് മുരിക്കന്‍.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments