ജനറൽ ഹോസ്പിറ്റൽ റോഡിലെ മാടക്കടക്കാരോട് മാനുഷിക പരിഗണന കാണിക്കണം. നഗരവികസന മുന്നണി.... . 17-ാം തീയതി മുനിസിപ്പൽ കൗൺസിൽ പ്രമേയം അവതരിപ്പിക്കും.


ജനറൽ ഹോസ്പിറ്റൽ റോഡിലെ മാടക്കടക്കാരോട് മാനുഷിക പരിഗണന കാണിക്കണം. നഗരവികസന മുന്നണി .

17-ാം തീയതി മുനിസിപ്പൽ കൗൺസിൽ പ്രമേയം അവതരിപ്പിക്കും.

പാലാ ടൗണിൽ അനധികൃതമായി ബങ്കുകളും മാട കടകളും വയ്ക്കുന്നതിനെ നഗരവികസന മുന്നണി ഒരിക്കലും പ്രോൽസാഹിപ്പിക്കില്ല. എന്നാൽ വികസനത്തിന് തടസ്സം വരുന്നില്ലങ്കിൽ ആരുടെയും വർഷങ്ങളായുള്ള ഉപജീവനം നശിപ്പിക്കരുതെന്നാണ് നഗരവികസന മുന്നണിയുടെ നയം.
ജനറൽ അശ്രുപത്രി റോഡിൻ്റെ വികസനം നാടിൻ്റെ ആവശ്യമാണ്. അതിന് തടസ്സം നിൽക്കുന്നത് എല്ലാം എത്രയും വേഗം ഒഴിപ്പിക്കണമെന്ന് തന്നെയാണ് പാലാ നഗരസഭ ഭരിക്കുന്ന നഗരവികസന മുന്നണിയുടെ നിലപാട്. എന്നാൽ 42 വർഷമായി പാൽ തിളപ്പിച്ച് നൽകിയും പൊടിയരി കഞി നൽകിയും ചെറിയ മാടകട നടത്തിയവർ രോഗികൾക്ക് സഹായകരമായിരുന്നു. ഹോസ്പിറ്റൽ വികസിപ്പിച്ച് ഈയടുത്ത നാളിൽ പുതിയ കാൻ്റീൻ ആശ്രുപത്രി കെട്ടിടത്തിൽ വരുന്നതുവരെ സമീപത്ത് ഹോട്ടൽ ഇല്ലാതിരുന്നതിനാൽ ഓപ്പറേഷൻ കഴിഞ്ഞവർക്ക് ഉൾപ്പെടെ പൊടിയരി കഞി നൽകാൻ ഡോക്ടർമാർ നിർദേശിക്കുമ്പോൾ പാവപ്പെട്ട രോഗികൾക്ക്  ഒരു അശ്വാസമായിരുന്നു ഇവർ. രാത്രിയിലും ഇവരുടെ സേവനം ലഭ്യമായിരുന്നു.മെഡിക്കൽ കോളേജ് റോഡരികിൽ പോലും ഇതുപോലെയുള്ള കടകൾ ഉണ്ട്. സർക്കാർ നിയമപരമായിട്ടുള്ള സ്ട്രീറ്റ് വെൻഡിംഗ് കമ്മറ്റിയുടെ തീരുമാന പ്രകാരം നഗരസഭ അവർക്ക് ലൈസൻസും കൊടുത്തിരുന്നു.എന്നാൽ 45 വർഷം മുപ് ആ ശ്രുപത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയ്യേറി മാടക്കട നിർമ്മിച്ചതാകയാൽ അവിടുന്ന് അവരെ മാറ്റി പുനരധിവസിപ്പിക്കാൻ ജില്ലാ കളക്ടർ ഓർഡർ ഇടുകയ്യും  നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അതു കൊണ്ട് ഉറപ്പായും റോഡ് വികസനത്തിൻ്റെ ഭാഗമായി സ്വയം അവർ മാറണമെന്ന് തന്നെയാണ് നഗരസഭ ഭരിക്കുന്ന നഗരവികസന മുന്നണിയുടെ നിലപാട്. അത് അവരെ അറിയിച്ചപ്പോൾ അവർ സമാധാനത്തോടെ തന്നെ സ്വയം പൊളിച്ച് മാറ്റിക്കോളാം യെന്ന് നഗരസഭയ്ക്ക് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ 45 വർഷമായി മുൻ നഗരസഭ ഭരണ സമിതികൾ നൽകിയ ലൈസൻസോടെ പ്രവൃത്തിക്കുന്ന  ഇവരുടെ അന്നം മുട്ടിക്കരുതെന്ന മാനുഷിക പരിഗണന വച്ച് നിരുപാധികം തർക്കങ്ങൾ ഇല്ലാതെ അവർ സ്വയം പൊളിച്ച് മാറ്റുകയും  റോഡ് നിർമ്മാണത്തിന് ശേഷം വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സം വരാത്ത രീതിയിൽ  ലേലം ഇല്ലാതെ ഒരു വാടക നിശ്ചയിച്ച് 25 ചതുരശ്ര അടിയുടെ ഒരു ബങ്ക് യൂണിഫോം ആയി  ഇവർക്ക് മാത്രം നിർമ്മിച്ച് നൽകുകയോ, നൽകാൻ അനുമതി നൽകുകയോ ചെയ്യാൻH MCയും നഗരസഭയും ജില്ലാ കളക്ടറോട് ശുപാർശ ചെയ്യാൻ തയ്യാറാണന്ന് ചെയർപേഴ്സൻ്റെ അധ്യഷതയിൽ കൂടിയ സമവായ ചർച്ചയിൽ തീരുമാനിച്ചിരുന്നു. ജനറൽ അശ്രുപതിയുടെ അധീനതയിലുള്ള സ്ഥലമായതിനാൽ നഗരസഭയ്ക്ക് അധികാരം ഇല്ലാത്തതിനാലാണ് കളക്ടറുടെ അനുമതിക്ക് ശുപാർശ ചെയ്യാമെന്ന് തീരുമാനിച്ചത്. കളക്ടർ ഇവരെ പുനരധിവസിപ്പിക്കണമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിലും സ്ട്രീറ്റ് വെൻഡിംഗ് കമ്മറ്റിയുടെ ലൈസൻസ് മുൻപ് നഗരസഭ അവർക്ക് നൽകിയ സാഹചര്യത്തിലും HM C വാടക ഈടാക്കി ബങ്ക് നൽകുന്ന സാഹചര്യത്തിലുംഅവർ സ്വയം നിരുപാധികം പൊളിച്ച് മാറ്റുന്ന സാഹചര്യത്തിലും കളക്ടർ അംഗീകാരം നൽകുമെന്നാണ് നഗരവികസന മുന്നണി കണക്ക് കൂട്ടുന്നത്. എന്നാൽ ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി ഭൂരിപക്ഷം ഈ നിർദ്ദേശം തള്ളി കളഞ്ഞ സാഹചര്യത്തിൽ പാലാ നഗരസഭ കൗൺസിലിൽ പ്രമേയം ആയി അവതരിപ്പിക്കാൻ തീരുമാനിച്ചതായും17-ാം തീയതിയിലെ കൗൺസിലിൽ അത് ചർച്ച ചെയ്യുമെന്നും നഗരവികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ പറഞ്ഞു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments