സമൂഹമാധ്യമ ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി അറസ്‌റ്റിൽ .
കാസർകോട് വിദ്യാനഗർ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വാഹന പരിശോധന നടക്കുന്നതിനിടെ സംശയം തോന്നി തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാളുടെ പക്കൽ നിന്ന് 3.61 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് ഇയാൾ കുറച്ചു നാളായി പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
70 12 23 03 34




0 Comments