കോടതിയിൽ ഹാജരാകാതെ 26 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളിയായ കൊലക്കേസ് പ്രതിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ സ്വദേശി ടോമി എന്ന തോമസ് (57) ആണ് പിടിയിലായത്. കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.
2000 സെപ്റ്റംബർ 10-ന് ദക്ഷിണ കന്നട ജില്ലയിലെ സുബ്രഹ്മണ്യ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗുട്ടിഗരുവിലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ജോലി സംബന്ധമായ കാര്യങ്ങളെച്ചൊല്ലി കേരള സ്വദേശികളായ ജോയ്, ഷെൽട്ടൺ, ടോമി എന്നിവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വാക്കുതർക്കത്തിനിടെ ടോമി കത്തികൊണ്ട് ജോയിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതുമുതൽ ഒളിവിൽ പോയ ടോമി, കഴിഞ്ഞ 26 വർഷമായി കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെത്തിയ പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ടോമിയെ നവംബർ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് പ്രതിയെ മംഗളൂരു ജില്ലാ ജയിലിലേക്ക് മാറ്റി.
70 12 23 03 34




0 Comments