പാലാ കാനാട്ടുപാറയില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാനുള്ള എല്‍.ഡി.എഫ്. നഗരസഭാ ഭരണ സമിതി തീരുമാനത്തില്‍ ഇടതുമുന്നണിയുടെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്യുന്നു. വാര്‍ഡ് കൗണ്‍സിലര്‍ സെബാസ്റ്റ്യന്‍ പനയ്ക്കല്‍..
പാലാ നഗരസഭയില്‍ ഹരിതകര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്മാലിന്യങ്ങള്‍ കാനാട്ടുപാറയില്‍ എത്തിച്ചു സംഭരിക്കാനെന്ന പേരില്‍ ഷെഡ് നിര്‍മിച്ച് കാനാട്ടുപാറയെ വീണ്ടും മാലിന്യ കൂമ്പാരമാക്കാനുള്ള എല്‍.ഡി.എഫ്. നഗരസഭാ ഭരണസമിതി കൗണ്‍സിലില്‍ എടുത്ത തീരുമാനം തെറ്റായിപോയി എന്ന് ബോധ്യം വന്ന് തിരുത്തുവാന്‍ അവര്‍ തയ്യാറായതിനെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.
യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ മാത്രമാണ് കൗണ്‍സിലില്‍ ഷെഡ് നിര്‍മ്മിക്കാനുള്ള തീരുമാനത്തെ എതിര്‍ത്തത്. അന്ന് ഈ ജനവിരുദ്ധ തീരുമാനത്തിന് അനുകൂലമായി നിലപാട് എടുത്ത് തീരുമാനം പാസാക്കിക്കൊടുത്തവര്‍ തെറ്റുതിരുത്തിയതില്‍ പ്രദേശിവാസി എന്ന നിലയിലും വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയിലും യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്ന നിലയിലും സന്തോഷിക്കുന്നു..ജനവികാരം അറിയാത്ത, പാലായെ പറ്റി അറിയാത്ത ചെയര്‍ പേഴ്‌സനെയും കൂട്ടാളികളെയും തിരുത്തിക്കുവാന്‍ തയ്യാറായതില്‍ അഭിനന്ദനം അറിയിക്കുന്നു..
കേരള കോണ്‍ഗ്രസ് തനിയെ നഗരസഭ ഭരിച്ചിരുന്ന 2011 കാലഘട്ടത്തില്‍ മാലിന്യ നിക്ഷേപം മൂലം ജനജീവിതം ദുസ്സഹമായപ്പോള്‍ വലിയ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയതാണ് ഇവിടം . വീണ്ടും ഷെഡ് നിമ്മിച്ചു പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാനെന്ന വ്യാജേന വീണ്ടും ജനവിരുദ്ധ തീരുമാനം എല്‍.ഡി.എഫ്. ഭരണസമിതി എടുത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചത് യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെയും വിയോജന കുറിപ്പിനേയും അവഗണിച്ചു കൊണ്ടാണ്...
എന്നാല്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ജനവിരുദ്ധ തീരുമാനം എല്‍.ഡി.എഫ്.പിന്‍വലിക്കാന്‍ തയ്യാറായതില്‍ എല്‍.ഡി.എഫ്. നേതൃത്വത്തെ അഭിനന്ദിക്കുന്നു... കൗണ്‍സിലില്‍ ഈ നിലപാട് തന്നെ സ്വീകരിക്കാന്‍ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് നേതൃത്വം നിര്‍ദേശം നല്കണം..
കൗണ്‍സിലിലും പൊതുജനമധ്യത്തിലും ഒരേ നിലപാട് സ്വീകരിക്കണമെന്നും കൗണ്‍സിലില്‍ സായിപ്പിനെ കാണുംമ്പോള്‍ കാവാത്ത് മറക്കുന്ന നിലപാട് സി.പി.എം. , ജോസ് കെ മാണി കൗണ്‍സിലര്‍മാര്‍ എടുക്കരുത് എന്നും യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയായ വാര്‍ഡു കൗണ്‍സിലര്‍ സെബാസ്റ്റ്യന്‍ പനയ്ക്കല്‍ ആവശ്യപ്പെട്ടു...





0 Comments