കാറിടിച്ച് പരിക്കേറ്റ് റോഡരികിൽ പത്തുമിനിറ്റോളം രക്തം വാർന്ന് കിടന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു.



 കാറിടിച്ച് പരിക്കേറ്റ് റോഡരികിൽ പത്തുമിനിറ്റോളം രക്തം വാർന്ന് കിടന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് മരിച്ചത്.  

 തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൂറ്റനാട്–തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം.


 റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അബൂബക്കറിനെ തണ്ണീർക്കോട് ഭാഗത്തുനിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.  

 അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് റോഡിൽ കിടന്ന അബൂബക്കറിനെ ആശുപത്രിയിലെത്തിക്കാൻ അതുവഴിയെത്തിയ കാറുകളും മറ്റ് വാഹനങ്ങളും തയ്യാറായില്ലെന്നാണ് വിവരം. 


തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി ആംബുലൻസ് വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബൂബക്കർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments