പെരുമ്പാവൂരിൽ അതിജീവിതയെ ആക്രമിച്ച പ്രതി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അറക്കപടി സ്വദേശി അദിനാൻ ആണ് കോടതി കെട്ടിടത്തിൽ നിന്ന് ചാടിയത്. കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
പ്രതി അദിനാനെ കൈവിലങ്ങിലാണ് പെരുമ്പാവൂർ കോടതിയിൽ എത്തിച്ചത്. കോടതി മുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ പ്രതി കൈവിലങ്ങുമായി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഉടൻ തന്നെ പൊലീസുകാർ ഓടിയെത്തി പ്രതിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. ഇയാളെ സ്കാനിങ്ങിന് വിധേയമാക്കി.
70 12 23 03 34




0 Comments