ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ ( ‘എച്ച് എം ആക്ട്സ്’) സംവിധാനം.



  ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം. 

‘എച്ച് എം ആക്ട്സ്’ (HM Acts) എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ പെറ്റിഷൻ മാനേജ്മെന്റ് സിസ്റ്റം വഴി പരാതികൾ രേഖപ്പെടുത്താനും തുടർനടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറാനും കഴിയും. 


 പരാതികളിൽ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കാനും ഇതുസംബന്ധിച്ച വിവരങ്ങൾ പരാതിക്കാരനെ അറിയിക്കാനും സംവിധാനത്തിൽ സൗകര്യമുണ്ടാകും. അടിയന്തര നടപടി ആവശ്യമായ പരാതികളിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശങ്ങൾ രേഖപ്പെടുത്താനും കഴിയും. 

 

 ഇതിനുപുറമെ, കുറ്റകൃത്യങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനായി ‘ഹോംസ്’ (HOMeS) എന്ന പേരിൽ ഡാഷ്ബോർഡും നിലവിൽ വന്നു. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ആഭ്യന്തരമന്ത്രിക്ക് നേരിട്ട് അറിയാൻ സഹായിക്കുന്നതാണ് സംവിധാനം. പ്രധാന സ്ഥിതിവിവരക്കണക്കുകൾ ഒറ്റ സ്ക്രീനിൽ ലഭ്യമാകും. പ്രധാന കേസുകൾ സംബന്ധിച്ച വിവരങ്ങൾ അലർട്ടുകളായും തെളിയും.

 

 അതേസമയം, പുതിയ സംവിധാനത്തിലൂടെ അന്വേഷണങ്ങളിൽ ഇടപെടില്ലെന്നും കേസുകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.  

 പരാതികളുടെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും കുറ്റകൃത്യങ്ങളുടെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനുമാണ് പുതിയ സംവിധാനങ്ങൾ ലക്ഷ്യമിടുന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments