കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും
കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
എരുമേലി വെള്ളാവൂർ വില്ലേജ്, ഏറത്ത് വടകര കരയിൽ അമ്പിളി ഭവനിൽ അനൂപ് ആർ. നായർ (37) എന്നയാളെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി–I ജഡ്ജി ശ്രീമതി ലില്ലി കെ. കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ച് കടന്ന കുറ്റത്തിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
2020 ജനുവരി 15-ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എരുമേലി ശ്രീനിപുരം കോളനി ഭാഗത്തുള്ള വളവനാട് വീട്ടിൽ താമസിച്ചിരുന്ന വിജയകുമാറിന്റെ ഭാര്യയുമായി പ്രതിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിജയകുമാർ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായത്.
കത്തിയുമായി അർധരാത്രിയിൽ വിജയകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഉറങ്ങിക്കിടന്നിരുന്ന വിജയകുമാറിനെ വിളിച്ചുണർത്തി. തുടർന്ന് വീടിന്റെ തിണ്ണയിലേക്ക് ഇറങ്ങിവന്ന വിജയകുമാറിനെ നെഞ്ചിൽ ആഴത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
സംഭവസമയത്ത് പിതാവിന്റെ പിന്നാലെ എത്തിയ 15 വയസ്സുകാരനായ മകൻ കൊലപാതകത്തിന് നേരിട്ടു സാക്ഷിയായി. കേസിൽ നിർണായകമായ സാക്ഷിമൊഴിയാണ് മകൻ നൽകിയത്.
എരുമേലി പോലീസ് സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന മധു ആർ. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 31 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മീരാ എസ്.എസ്., അഡ്വ. അർജുൻ വി.എസ്. എന്നിവർ ഹാജരായി.
70 12 23 03 34




0 Comments