രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂൾ ഉജ്ജ്വല വിജയം


ഉപജില്ലാ ശാസ്ത്രമേളയിൽ കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂൾ ഉജ്ജ്വല വിജയം  
 
 രാമപുരം ഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി. പ്രവർത്തിപരിചയ മേളയിൽ ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനവും, ഐ.റ്റി മേളയിൽ യുപി ഓവറോൾ ഒന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്ര മേളകളിൽ ഉജ്ജ്വല വിജയം നേടാനും സ്കൂളിന് സാധിച്ചു.


പങ്കെടുത്ത വിവിധ ഇനങ്ങളിൽ 13 ഒന്നാം സ്ഥാനവും,12 രണ്ടാം സ്ഥാനവും, 11 മൂന്നാം സ്ഥാനവും സ്കൂളിലെ കുട്ടികൾ നേടി. 
54 കുട്ടികൾക്ക് എ ഗ്രേഡും 32 കുട്ടികൾക്ക് ബി ഗ്രേഡും 7 കുട്ടികൾക്ക് സി ഗ്രേഡും ലഭിച്ചു.


വിജയികൾക്ക് സ്കൂൾ മാനേജർ റവ.ഫാ. തോമസ് മണിയൻചിറ  സർട്ടിഫിക്കേറ്റും പുരസ്കാരങ്ങളും വിതരണം ചെയ്തു. 


സ്കൂൾ ഹെഡ്മാസ്റ്റർ പ്രിൻസ് അലക്സ്, PTA പ്രസിഡന്റ് സുബി തോമസ്, സീനിയർ അസിസ്റ്റന്റ് ബിനു എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ജോസഫ് കെ.എം, ജോൺസ്മോൻ K.E തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments