നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതിത്തൂണിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.


 പൊൻകുന്നം എരുമേലി റോഡിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതിത്തൂണിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചിറക്കടവ് മുതുകുളം വീട്ടിൽ ആന്റണി ജോസഫ് (പൊടിയൻ-50) ആണ് മരിച്ചത്.

 ബുധനാഴ്ച വൈകീട്ട് 5.30-ന് ചിറക്കടവ് കിഴക്കുംഭാഗം കരയോഗമന്ദിരത്തിന് സമീപം ഇദ്ദേഹം ഓടിച്ച സ്‌കൂട്ടർ വൈദ്യുതിത്തൂണിലിടിക്കുകയായിരുന്നു.


 മുതുകുളം ജോസഫ് പത്രോസിന്റെ മകനാണ്. ഭാര്യ:ആശ ആന്റണി (ഹരിതകർമസേനാംഗം). മക്കൾ: അലൻ ആന്റണി, അലീന ആന്റണി, അമല ആന്റണി. മൃതദേഹം കാ ഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments