അരനൂറ്റാണ്ടിലേറെക്കാലം ഐങ്കൊമ്പ് പാറേക്കാവിലമ്മയുടെ തിരുസന്നിധിയില്‍ ഭക്തിയുടെ വെളിച്ചം പകര്‍ന്നുനിന്ന കല്‍വിളക്ക് കാലത്തിന്റെ കയ്യൊപ്പുമായി ഓര്‍മ്മകളിലേക്ക് മടങ്ങുന്നു. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായി ഒരു വശത്തേക്ക് ചെരിഞ്ഞ കല്‍വിളക്കിന് പകരം, തിരുമുറ്റത്ത് ഇനി ഏഴടിയോളം ഉയരമുള്ള മനോഹരമായ ഓട്ടുദീപസ്തംഭം മിഴിതുറക്കും.
വര്‍ഷങ്ങളായി ക്ഷേത്രത്തിലെത്തുന്ന നൂറുകണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും സാക്ഷിയായിരുന്ന കല്‍വിളക്ക് പാറേക്കാവ് ക്ഷേത്രത്തിന്റെ ആത്മീയസ്മൃതികളില്‍ വേറിട്ട സ്ഥാനമാണ് അലങ്കരിച്ചിരുന്നത്. തലമുറകളുടെ ഭക്തിയും വിശ്വാസവും ഏറ്റുവാങ്ങി, എണ്ണമറ്റ സന്ധ്യകളില്‍ ദീപപ്രഭ ചൊരിഞ്ഞ ആ കല്‍വിളക്ക് കാലപ്പഴക്കത്തിന്റെ അടയാളങ്ങളുമായി ചെരിഞ്ഞതോടെയാണ് പുതിയത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഐങ്കൊമ്പ് സ്വദേശിയും ഇപ്പോള്‍ ഏറ്റുമാനൂരില്‍ താമസക്കാരനുമായ കെ.പി. സഹദേവനാണ് പാറേക്കാവിലമ്മയ്ക്ക് വഴിപാടായി പുതിയ ദീപസ്തംഭം സമര്‍പ്പിക്കുന്നത്. ഇന്ന് വൈകിട്ട് ആറിന് വിശേഷാല്‍ ദീപാരാധനയോടെയാണ് ദീപസ്തംഭ സമര്‍പ്പണം നടക്കുന്നത്.
70 12 23 03 34





0 Comments