ചാല സ്വർണ്ണ കവർച്ചയിലെ ദുരൂഹത തിരഞ്ഞ് പൊലീസ്....ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകള്‍




 തിരുവനന്തപുരം ചാല സ്വർണ്ണ കവർച്ചയിലെ ദുരൂഹത തിരഞ്ഞ് പൊലീസ്. ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചു.  

 നേരത്തെ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ഏല്‍പ്പിക്കുന്ന സ്വര്‍ണം ഉരുക്കി മറ്റൊരു രൂപത്തിലാക്കി കൊടുക്കുന്നുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.  


 സംഭവുമായി ബന്ധപ്പെട്ട് പത്ത് പേരെ പൊലീസ് ചോദ്യം ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ എത്തിയത്. 


 സ്ഥാപനത്തിലെ സ്വർണ ഇടപാടുകളും, സ്ഥാപന ഉടമയേയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മോഷണത്തിൽ സ്ഥാപനത്തിന്റെ ഭാഗമായ ചിലർക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം.  


 തിരുവനന്തപുരം ചാലയിൽ 25 വർഷമായി ജ്വല്ലറി ബിസിനസ് നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാർ ആണ് പരാതിക്കാരൻ. വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാനത്തെ ഞെട്ടിച്ച മോഷണം നടന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments