പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്തിയപ്പോള്‍ റിസപ്ഷനില്‍ ജീവനക്കാരില്ല...... ആലപ്പുഴ ബീച്ചിന് സമീപത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.


 പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്തിയപ്പോള്‍ റിസപ്ഷനില്‍ ജീവനക്കാരെ കാണാത്തതില്‍ നടപടി. 

ആലപ്പുഴ ബീച്ചിന് സമീപത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് മന്ത്രി പികെ ബഷീറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പരിശോധനയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരില്‍ മൂന്നുപേര്‍ ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി. 



റെസ്റ്റ് ഹൗസ് മാനേജര്‍ വിവി വിപിനന്‍, എസ്എല്‍ആര്‍ വര്‍ക്കര്‍ കെ കമര്‍, കുക്ക് എംആര്‍ രാമാനുജന്‍, മേട്ടി ശ്രീകല നന്ദനന്‍, ബട്‌ലര്‍ ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ റിസപ്ഷനില്‍ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. ‌‌‌ ഇതോടെ ജീവനക്കാരുടെ ഹാജര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തുടര്‍ന്ന് കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരില്‍ രണ്ടുപേര്‍ മാത്രമാണ് ഹാജര്‍ രേഖപ്പെടുത്തിയിരുന്നതെന്ന് കണ്ടെത്തി. 


മൂന്ന് പേര്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. മന്ത്രി എത്തിയ സമയത്ത് ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തുപോയതാണെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാല്‍, റെസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനത്തില്‍ ജീവനക്കാരുടെ സാന്നിധ്യവും സേവനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് നടപടിയിലേക്ക് കടന്നത്. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് മന്ത്രി നിര്‍ദേശിച്ചിരുന്നു. 


തുടര്‍ന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെയും പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അഞ്ച് ജീവനക്കാര്‍ക്കെതിരെയും സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. സര്‍ക്കാര്‍ വിശ്രമമന്ദിരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാനാകുന്ന രീതിയില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ഗൗരവത്തോടെയാണ് വകുപ്പ് കാണുന്നത്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments