നടൻ മോഹൻലാലിനെ നാടകവിഭാഗത്തിലെ പരമോന്നത ബഹുമതിയായ ‘ടോപ്പ് ഗ്രേഡ്’ സർട്ടിഫിക്കറ്റ് നൽകി ആദരിച്ച് ആകാശവാണി.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ആകാശവാണി ഡയറക്ടർ ജനറലിന് വേണ്ടി തിരുവനന്തപുരം റീജണൽ ചാനൽ മാനേജർ ഡോ. എ ജി ബൈജു, പ്രോഗ്രാം വിഭാഗം മേധാവി പി എ ബിജു എന്നിവർ ബഹുമതി സമ്മാനിച്ചു.
ഓഡിഷൻ കൂടാതെ കലാകാരന്മാർക്ക് ആകാശവാണിയുടെ ടോപ് ഗ്രേഡ് പദവി നൽകുന്നത് അത്യപൂർവമാണ്.


0 Comments