എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അമേരിക്കയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ).
രാജ്യത്തെ വിവിധ എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതോടെയാണ് മുൻകരുതൽ നടപടിയായി വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അസാധാരണ സാഹചര്യങ്ങളും യാത്രക്കാരുടെ സുരക്ഷയും പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
വിമാന ഗതാഗതം നിയന്ത്രിക്കുന്ന രാജ്യത്തെ 22 റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയും സാങ്കേതിക തകരാർ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി. സംഭവത്തിന്റെ കാരണം കണ്ടെത്താൻ എഫ്.എ.എ.യിലെ സാങ്കേതിക വിദഗ്ധർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആശയവിനിമയ സംവിധാനങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടത് വിമാന ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
2023 ജനുവരിയിൽ എഫ്.എ.എ.യുടെ കമ്പ്യൂട്ടർ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ തടസ്സപ്പെട്ടിരുന്നു. അതിനുശേഷം ഇത്തരമൊരു നടപടി ആദ്യമായാണ്. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് പിന്നാലെയും അമേരിക്കയിൽ സമാനമായ രീതിയിൽ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു.
അതിനിടെ, രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയും വീണ്ടും ചർച്ചയാകുകയാണ്.
എയർ ട്രാഫിക് കൺട്രോളർമാർ ഇപ്പോഴും ഉപയോഗിക്കുന്ന പഴയ സാങ്കേതിക സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്നതി നായി കഴിഞ്ഞ വർഷം കോൺഗ്രസ് 12.5 ബില്യൺ ഡോളർ അനുവദിച്ചിരുന്നു.
പഴയ കോപ്പർ വയർ സംവിധാനങ്ങൾക്ക് പകരം ഫൈബർ ഒപ്റ്റിക് ലൈനുകളും ആധുനിക റേഡിയോ സംവിധാനങ്ങളും സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ നവീകരണ പദ്ധതി പൂർണമായി നടപ്പാക്കാൻ 30 ബില്യൺ ഡോളർ കൂടി ആവശ്യമായി വരുമെന്ന് ഷോൺ ഡഫി പറഞ്ഞു. അധിക തുക അനുവദിക്കണ മെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസ് കോൺഗ്രസിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
70 12 23 03 34




0 Comments