കേരള പൊലീസിന്റെയും ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്റെയും ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ പ്രവർത്തനസജ്ജമായി


 കേരള പൊലീസിന്റെയും ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്റെയും ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ പ്രവർത്തനസജ്ജമായി. 

 പൊതുജനങ്ങളുടെ പരാതികൾ കൃത്യമായി കൈകാര്യം ചെയ്യാനും കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തത്സമയം അറിയാനുമായാണ് HM Acts, HOMeS (Home Department Operations, Monitoring and e-Services) എന്നീ സംവിധാനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

 

 ആഭ്യന്തരവകുപ്പും വിവിധ പൊലീസ് സ്റ്റേഷനുകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുവാനും പരാതികൾ സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാ നും ഇത് ഗുണംചെയ്യും. ഇതിലൂടെ സംസ്ഥാനത്ത് ഓരോ ദിവസവും റജിസ്റ്റർ ചെയ്യുന്ന എഫ്ഐആറിനെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് ഉടനടി വിവരം ലഭിക്കും. കുറ്റകൃത്യങ്ങളുടെ പൊതുകണക്ക് പോർട്ടലിലുണ്ടാകും. 


 ഓരോ പരാതിയും എച്ച്എം ആക്ട്സ് എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരള പൊലീസിൻ്റെ സോഫ്റ്റ്‍വെയറായ iCoPS വഴി സ്റ്റേഷനിലേക്ക് കൈമാറും. ഇതിലൂടെ, പരാതിയിന്മേലുണ്ടാകുന്ന നടപടിക്രമങ്ങൾ ഓരോന്നും പരിശോധിക്കാനാകും. തീർപ്പ് സംബന്ധിച്ച വിവരങ്ങൾ അപേക്ഷകർക്ക് എസ്എംഎസ് മുഖേന ലഭിക്കും. അടിയന്തര ശ്രദ്ധ ആവശ്യമായ കേസുകൾ വന്നാൽ, പ്രത്യേക അറിയിപ്പ് വരും. കൂടാതെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും പുറത്തുപോകാതെ സൂക്ഷിക്കാനും പര്യാപ്തമാണ്. 


 പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പരാതികൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും ഡിജിറ്റൽ സംവിധാനം ഗുണംചെയ്യുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗൗരവസ്വഭാവമുള്ള പരാതിക ളിൽ വളരെ വേഗത്തിൽത്തന്നെ നടപടിയെ ടുക്കാൻ സംസ്ഥാന പോലീസ് മേധാവി എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments