രാമപുരം പഞ്ചായത്ത് ഭരണ നേതൃത്വത്തിൻ്റെ വികസനം മുടക്കുന്ന പിടിവാശി ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് യു.ഡി.എഫ്





സ്വന്തം ലേഖകൻ

രാമപുരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതികളുടെ നടത്തിപ്പ് പ്രവർത്തനങ്ങൾ സർക്കാർ സ്റ്റേ ചെയ്തതായും യു.ഡി.എഫ്. നേതാക്കളും ഭരണ സമിതി അംഗങ്ങളും പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

 ഇതോടെ രാമപുരം പഞ്ചായത്തിലെ നടപ്പുവർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലായതായും ബെന്നി താന്നിയിൽ , മത്തച്ചൻ പുതിയിടത്തുചാലിൽ, കെ. കെ. ശാന്താറാം, മനോജ് ചീങ്കല്ലേൽ, ആൽബിൻ ഇടമനശ്ശേരിൽ, സൗമ്യ സേവ്യർ എന്നിവർ പറയുന്നു.

പഞ്ചായത്തു വാർഷിക പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് കൂടിയ പഞ്ചായത്തു കമ്മിറ്റി യോഗ തീരുമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ ആണെന്ന് വ്യക്തമാക്കി പ്രതിപക്ഷം നൽകിയ പരാതികളിൽ സർക്കാർ തീർപ്പ് കല്പിക്കുന്നതുവരെ പദ്ധതി നടത്തിപ്പ് നിർത്തിവയ്ക്കാനാണ് സർക്കാർ ഉത്തരവ്.






ഇതുപ്രകാരം 01 / 08/ 2022 നു ഗ്രാമപഞ്ചായത്തു കമ്മിറ്റി സ്വീകരിച്ച നടപടികൾ സർക്കാർ റദ്ധാക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിലെ ഭരണമാറ്റവും പ്രസിഡന്റിന്റെ കൂറുമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോൾ പഞ്ചായത്തു ഭരണത്തെയും പദ്ധതി നടത്തിപ്പിനെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് വളർന്നിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.



ഭരണം മാറിയതോടെ വീണ്ടും കമ്മിറ്റി ചേർന്ന് വാർഷിക പദ്ധതിയിൽ മാറ്റം വരുത്തി ഡിപിസിയിൽ സമർപ്പിച്ച നടപടിക്കെതിരെയുള്ള പരാതികളിലാണ് ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. 
പരാതികൾ കോടതിയുടെയും സർക്കാരിന്റെയും പരിഗണനയിലിരിക്കെ തീരുമാനമാകാതെ വീണ്ടും പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ചേർത്ത് പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പഞ്ചായത്തു കമ്മിറ്റി ശ്രമം നടത്തുന്നതിനിടെയാണ് പുതിയ നടപടിയെന്നും യു.ഡി.എഫ്. കുറ്റപ്പെടുത്തി.

Post a Comment

0 Comments