ബാലസംഘം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹസദസ്സ്




ശാസ്ത്രം അറിയാം മനുഷ്യരാവാം എന്ന മുദ്രാവാക്യമുയര്‍ത്തി അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ബാലസംഘം പൂഞ്ഞാര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്‌നേഹസദസ്സ് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. അംബരീഷ് വൈക്കം ഉദ്ഘാടനം ചെയ്തു. 

 കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റിയംഗം സുരേഷ്, ബാലസംഘം ആക്കാദമിക് കമ്മറ്റി കണ്‍വീനര്‍ അബ്ദുള്‍ റസാഖ്, പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് ഡി. രാജപ്പന്‍, യോഗ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. ഹരിഹരന്‍, വി.കെ. മോഹനന്‍, ബാലസംഘം ജില്ലാ കമ്മറ്റിയംഗം മുഹമ്മദ് അസ്‌ലം, ഏരിയ ജോയിന്റ് കണ്‍വീനര്‍മാരായ റ്റി. സുഭാഷ്, കെ.എന്‍. ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 


 

ബാലസംഘം ഏരിയ പ്രസിഡന്റ് സുമിനമോള്‍ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയ സെക്രട്ടറി ശ്രീജിത് കെ. സോമന്‍ സ്വാഗതവും ഏരിയ ജോയിന്റ് കണ്‍വീനര്‍ സുഷമ മുരളി കൃതജ്ഞതയും പറഞ്ഞു.








"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments