കാട്ടാമല റോഡില്‍ കാല്‍നടയാത്ര ദുരിതം




സ്വന്തം ലേഖകന്‍
 
ഈരാറ്റുപേട്ട നഗരസഭ ഏഴാം ഡിവിഷനില്‍പ്പെട്ട കാട്ടാമല റോഡ് ചെളിമൂലം കാല്‍നടയാത്ര പോലും സാധിക്കാത്ത അവസ്ഥയിലായി. 
 
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് പ്രദേശവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച പൗരസമിതി നടത്തിയ നഗരസഭാ മാര്‍ച്ച് ഒട്ടേറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇതിനിടെ സമരക്കാര്‍ ചെളിവെള്ളം ഒഴിച്ചതിലും, ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്‌തെന്നും ആരോപിച്ച് സമരസമിതിയിലെ മൂന്ന് അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. 
 
വാര്‍ഡ് കൗണ്‍സിലറും നഗരസഭാ വൈസ് ചെയര്‍മാനും ചെയര്‍പേഴ്‌സണും പോലീസ് ഉദ്യോഗസ്ഥരില്‍ സമര്‍ദ്ദം ചെലുത്തി കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്യിക്കുകയായിരുന്നു എന്നാണ് കാട്ടാമല പൗരസമിതി ഭാരവാഹികളുടെ ആരോപണം. കഴിഞ്ഞ ദിവസത്തെ വിവാദങ്ങള്‍ക്ക് ശേഷം നാല് തൊഴിലാളികള്‍ ചെളി മാറ്റുന്ന ജോലി തുടങ്ങിയെങ്കിലും ഒരു ദിവസംകൊണ്ട് പണിമുടങ്ങി. കഴിഞ്ഞ ദിവസത്തെ മഴ മൂലമുണ്ടായ ചെളി കാരണം കാല്‍നടയാത്ര പോലും സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. 
 

 
 
പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ പരിസരത്ത് ഒരു ലോഡ് മെറ്റല്‍ ഇറക്കി പണി നാളെ തുടങ്ങും എന്ന് പറഞ്ഞ് നാളെ, നാളെ, നീളെ, നീളെ എന്ന് പറഞ്ഞ് റോഡ് പണി തുടങ്ങിയ സ്ഥലത്ത് തന്നെ എന്നതാണ് സ്ഥിതി. 

500 മീറ്റര്‍ മാത്രം വരുന്ന റോഡ് ചെളിക്കുളം ആയതോടെ കാല്‍നട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും വലിയ ദുരിതത്തിലാണ്. സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളും പള്ളിയില്‍ പോകാന്‍ ഇറങ്ങുന്നവരും ഈ ചെളിക്കുഴി താണ്ടാന്‍ ഓട്ടോറിക്ഷ വിളിക്കേണ്ട ഗതികേടിലാണ്. 
 

 
 
നഗരസഭാ ഓഫീസിന് മുമ്പില്‍ പ്രതിഷേധം ഉണ്ടായതിനെതുടര്‍ന്ന് പണികള്‍ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ദിവസങ്ങള്‍ക്ക് ശേഷവും പണികള്‍ ആരംഭിക്കാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.



 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments