സ്വന്തം ലേഖകൻ
പോലീസ് സ്മൃതിദിനാചരണത്തിൻ്റെ ഭാഗമായി പാലാ സബ് ഡിവിഷൻ്റെ നേതൃത്വത്തിൽ എച്ച് ഡി എഫ് സി ബാങ്കിൻ്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടന്നു.
പോലീസ് സേനാംഗങ്ങളും പാലാ ഫയർഫോഴ്സിലെ സേനാംഗങ്ങളും പാലാ സെൻ്റ് തോമസ് കോളേജിലേയും അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലേയും എൻ സി സി കേഡറ്റുകളുമാണ് ക്യാമ്പിൽ രക്തം ദാനം ചെയ്തത്.
പാലായിൽ നിന്ന് സ്ഥലം മാറി പോകുന്ന ഡി .വൈ. എസ്. പി ഗിരീഷ് . പി. സാരഥിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്മൃതിദിനാചരണ സമ്മേളനം പാലായിലെ പുതിയ ഡിവൈ. എസ്. പി. എ .ജെ. തോമസ് ഉദ്ഘാടനം ചെയ്തു. പാലാ സർക്കിൾ ഇൻസ്പെക്ടർ കെ. പി ടോംസൺ മുഖ്യ പ്രഭാഷണം നടത്തി.
പാലാ മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ജനമൈത്രി സി. ആർ. ഓ. സുദേവ്, ബീറ്റ് ഓഫീസർ അരണ്യ മോഹൻ, എന്നിവർ പ്രസംഗിച്ചു.
ഡോ. ക്രിസ്, സി.അനിലിറ്റ് എസ് എച്ച്, സി.റോസ് എസ് എച്ച് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. കോട്ടയം ലയൺസ് എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.
.jpeg)
.jpeg)



0 Comments