ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിനെ മികവിൻ്റെ കേന്ദ്രമാക്കി പ്രസിഡൻ്റ് ബൈജു ജോൺ സ്ഥാനമൊഴിയുന്നു; രാജി ഒക്ടോബർ 30 ന്.... ബൈജുവിൻ്റെ സ്വപ്ന പദ്ധതിയായ രാമപുരം കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് വാർഡ് നിർമ്മാണ ഉദ്ഘാടനം നാളെ....


സുനിൽ പാലാ

പൊതുപ്രവർത്തന രംഗത്ത് സൗമ്യതയുടെ ആൾരൂപമായ ബൈജു ജോൺ ഉഴവൂർ ബ്ലോക്ക്  പഞ്ചായത്തു പ്രസിഡൻ്റ് പദവി രാജിവെയ്ക്കുന്നു .ഇടതു മുന്നണിയിലെ മുൻ ധാരണപ്രകാരമാണ് രാജി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിനെ മികവിൻ്റെ കേന്ദ്രമായി ഉയർത്തിയ ശേഷമാണ് ബൈജുവിൻ്റെ പടിയിറക്കം.


പദവി വിടും മുമ്പ് ജന്മനാട്ടിലെ തൻ്റെ സ്വപ്ന പദ്ധതിക്കു കൂടി ബൈജു ജോൺ തുടക്കം കുറിക്കുകയാണ്. രാമപുരം കുടുംബാരോഗ്യകേന്ദ്രത്തിലെ  പാലിയേറ്റീവ് വാർഡ് നിർമ്മാണ ഉദ്ഘാടനമാണിത്. നാളെ രാവിലെ 11ന് തറക്കല്ലിടൽ നടക്കും.

2022-  2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഇതിനായി  അനുവദിച്ചിരിക്കുന്നത്.

നാളെ ആശുപത്രിയങ്കണത്തിൽ നടക്കുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബൈജു ജോൺ പുതിയിടത്ത്ചാലിൽ അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നിർമല ജിമ്മി ഉദ്ഘാടന കർമ്മം നിർവഹിക്കും .


10 ബെഡ്ഡുകൾ ഉള്ള വാർഡും മൂന്ന് പേവാർഡ്  റൂമുകളും ഉൾപ്പെടെയുള്ള സൗകര്യമാണ് ഒരുക്കുന്നത്.  രാമപുരം പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് വളരെ ഉപകാരപ്രദമാകും ഈ വാർഡ്.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺസൺ പുളിക്കീൽ , ബ്ലോക്ക് പഞ്ചായത്ത് രാമപുരം ഡിവിഷൻ വാർഡ് മെമ്പർ സ്മിത അലക്സ് തെങ്ങുംപള്ളി  കുന്നേൽ, രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡൻ്റ് സണ്ണി പൊരുന്നക്കോട്ട്, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.





 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 
 

Post a Comment

0 Comments