സുനില്‍ പാലാ
ആകെത്തകര്‍ന്ന പാലാ റിവര്‍വ്യൂ റോഡ് നന്നാക്കുന്നതിന് 46 ലക്ഷം രൂപയുടെ അനുമതിയായതായി പി.ഡബ്ല്യു.ഡി. അധികാരികള്‍ അറിയിച്ചു. കരാറും കൊടുത്തുകഴിഞ്ഞു. പണികള്‍ ഒരുമാസത്തിനുള്ളില്‍ ആരംഭിക്കാന്‍ കഴിയും. ഒരു കിലോമീറ്ററോളം വരുന്ന റോഡ് റീടാര്‍ ചെയ്യാനാണ് പദ്ധതി. ടാറിന്റെ ക്ഷാമം ഉളളതുകൊണ്ടാണ് പണികള്‍ അല്പം വൈകുന്നത്.
താത്ക്കാലികമായി കുഴികള്‍ അടയ്ക്കുന്ന ജോലികള്‍ ഉടന്‍ ചെയ്യുമെന്നും പി.ഡബ്ല്യു.ഡി. അധികൃതര്‍ പറഞ്ഞു. ''അവര്‍ നന്നാവൂല്ല, റിവര്‍വ്യു റോഡ് നന്നാക്കില്ല... കാലാവസ്ഥ അനുകൂലമായിട്ടും റിവര്‍വ്യൂ റോഡിലെ കുഴികള്‍ അടയക്കാന്‍ നടപടിയില്ല'' എന്ന തലക്കെട്ടില്‍ ഇന്ന് രാവിലെ യെസ് വാര്‍ത്ത റിവര്‍വ്യൂ റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാലാ മെയിന്‍ റോഡില്‍ നിന്നും ബസ് സ്റ്റാന്‍ഡിന് ഓരം ചേര്‍ന്ന് റിവര്‍വ്യൂ റോഡിലേക്കുള്ള ഉപറോഡ് തകര്‍ന്നതും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
റിവര്‍വ്യൂ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നാളെ പാലാ പി.ഡബ്ല്യു.ഡി. ഓഫീസ് പടിക്കല്‍ യു.ഡി.എഫ്. ധര്‍ണ്ണ നടത്താനിരിക്കുകയാണ്.
മാണി സി. കാപ്പന്‍ എം.എല്‍.എ.യാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.




0 Comments