കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രം ചികിത്സ തേടുന്നു




ബിനീഷ് രവി

നിരവധി രോഗികൾ ചികിത്സ തേടിയെത്തുന്ന കടപ്ലാമറ്റം  കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗീ പരിചരണത്തിനായി ഡോക്ടർമാരില്ല. ഇതുമൂലം നട്ടംതിരിയുകയാണ് രോഗികൾ.


നിത്യേന രാവിലെയും വൈകിട്ടും രോഗികൾ എത്തുന്ന  ആതുരാലയത്തിൽ ഒരു ഡോക്ടർ മാത്രമേ ഓ. പി വിഭാഗത്തിലുള്ളൂ.. രാവിലെ മുതൽ ഒ.പി.  ടിക്കറ്റ് എടുത്തു നിൽക്കുന്ന രോഗികൾ അവശരായാണ് ആശുപത്രിയിൽനിന്ന് മടങ്ങുന്നത്. ഡോക്ടറെ കാണാൻ ഏറെ നേരം നിൽക്കേണ്ടി വരുന്ന രോഗികൾ ബോധരഹിതരായി വീണ സംഭവങ്ങൾ വരെയുണ്ട്.  

ആശുപത്രിക്ക് അകത്തെ മരുന്ന് വിതരണ കേന്ദ്രത്തിന് മുന്നിലും നീണ്ടനിര പ്രത്യക്ഷപ്പെടുന്നുണ്ട്. പനി, മറ്റ് രോഗങ്ങൾ പിടിപെട്ട് എത്തുന്ന രോഗികളാണ് കൂടുതലും ആശുപത്രിയിലെത്തുന്നത്.
ഇലക്കാട്, വയല, കുമ്മണ്ണൂർ, ചെമ്പിളാവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത്. ബസ് സർവീസ് വിരളമായ ഇവിടെ പ്രായമായ രോഗികൾ ഓട്ടോറിക്ഷയിലാണ് എത്തുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം പ്രദേശത്ത് നിരവധിയാളുകൾക്കാണ് അസുഖം പിടിപെട്ടിരിക്കുന്നത്.



എൽ ഡി എഫ് ഭരണം നടത്തുന്ന കടപ്ലാമറ്റം പഞ്ചായത്തിൽ നിരവധി ജനപ്രതിനിധികളും ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവിന് ഉടൻ പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചു. പഞ്ചായത്തു പ്രസിഡന്റ്‌ ഉൾപ്പടെയുള്ള ഭരണ കക്ഷി ഉദാസീന നടപടിയാണ് സ്വീകരിക്കുന്നതെന്നുള്ള പ്രതിപക്ഷ ആരോപണത്തെ തുടർന്ന്
 എൽ ഡി എഫ് അടിയന്തിര യോഗം ചേർന്നു . ആരോഗ്യ മന്ത്രിയെ കാര്യങ്ങൾ നേരിട്ട് ബോധ്യപെടുത്താൻ എൽ ഡി എഫ് യോഗം തീരുമാനമെടുത്തു കഴിഞ്ഞു.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments