പൊതുപ്രവര്‍ത്തനത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെയും മികവില്‍ കെ.ജെ. ഫിലിപ്പ് കുഴികുളത്തെ കേരള കോണ്‍ഗ്രസ് ഹൈപവര്‍ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു.
കേരള കോണ്‍ഗ്രസ് (എം) പ്രസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ഫിലിപ്പ് കുഴികുളം എല്ലാക്കാലത്തും പാര്‍ട്ടി ലീഡര്‍ കെ.എം മാണിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ ജോസ് കെ. മാണിയുമായും ഇതേ അടുപ്പം ഇദ്ദേഹം കാത്തുസൂക്ഷിക്കുന്നു.
വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ കടന്നുവന്ന് ജനപ്രതിനിധിയായി കരൂര്‍ പഞ്ചായത്ത് മെമ്പര്‍, പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഫിലിപ്പ് കുഴികുളം ഇപ്പോള്‍ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായി സേവനം തുടരുകയാണ്.

കേരളാ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡണ്ട് മുതല്‍ നിയോജകമണ്ഡലം പ്രസിഡന്റ് വരെയുള്ള ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ 35 വര്‍ഷമായി കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കുകളിലൊന്നായ വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ്.

പാര്‍ട്ടി
സംഘടനാ സംവിധാനം പാലാ നിയോജകമണ്ഡലത്തിലാകെ ചലിപ്പിക്കാന്‍ മുന്നിട്ടുനിന്ന
ഫിലിപ്പ് കുഴികുളം സഹകരണ മേഖലയ്ക്കും നിസ്തുലമായ സംഭാവനകള്‍
നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി.യുടെ
പ്രത്യേക താത്പര്യപ്രകാരമാണ് പാര്‍ട്ടിയുടെ ഹൈപവര്‍ കമ്മറ്റിയിലേക്ക്
ഫിലിപ്പ് കുഴികുളത്തെ തെരഞ്ഞെടുത്തത്.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments