കൊത്തിക്കൊത്തി മുറത്തിൽക്കേറിയും കൊത്തി.... പൊലിസ് ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ കയറി കസേരയ്ക്ക് അടിക്കാൻ ശ്രമം.... അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ.

യെസ് വാർത്താ ക്രൈം ബ്യൂറോ








പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പന്തറ ഭാഗത്ത് മണ്ഡപത്തിൽ  വിനീത് സുരേന്ദ്രൻ  (26) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ ഇന്നലെ രാത്രി 12 മണിയോടെ,  തന്നെ ആരോ ഉപദ്രവിക്കാൻ വരുന്നുണ്ട് എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ എത്തുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇയാളെ സ്റ്റേഷനിനകത്ത് കയറി ഇരുത്തുകയുമായിരുന്നു.  



തുടർന്ന് ഇയാൾ ആക്രമാസക്തനാവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും, അടുത്ത് കിടന്ന കസേര ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ ശ്രമിക്കുകയുമായിരുന്നു. 




ഇതിനെ തുടർന്ന് ഇയാളെ സെല്ലിൽ കയറ്റി ഇരുത്തുകയും സെല്ലിൽ കയറിയ സമയം ഇയാൾ സെല്ലിന്റെ ഗ്രില്ലും വലിച്ചിളക്കി കേടുപാട് വരുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments