മദ്യ- മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ പൊരുതുന്നതിൽ മാത്രമല്ല, മൃദംഗവാദനത്തിലും മിടുക്കനാണ് ഈ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ.... തലപ്പുലം ഇഞ്ചോലിക്കാവിലെ നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്തത് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം. എൻ. ശിവ പ്രസാദ്. യൂണിഫോമിൽ വേദിയിലെത്തി നിലവിളക്കിൽ ദീപം പകർന്ന ഉടൻ വേഷം മാറി മുണ്ടും ഷർട്ടുമണിഞ്ഞ് മൃദംഗവുമായി അദ്ദേഹം കൊച്ചു സംഗീതജ്ഞർക്ക് പക്കമേളത്തിനായി ഇരുന്നു....




സുനിൽ പാലാ 

തലപ്പുലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തിൽ മഹാനവമി ദിനത്തിൽ ഉമാമഹേശ്വര നവരാത്രി സംഗീതോത്സവ മണ്ഡപത്തിൽ നടത്തിയ സംഗീതാരാധന ഉദ്ഘാടനം ചെയ്യാനെത്തിയ കോട്ടയം ജില്ലാ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ എം എൻ ശിവപ്രസാദാണ്  കൊച്ചു ഗായകൻ പാലാ  ആർ. കാർത്തികിൻ്റെ കച്ചേരിക്ക് മൃദംഗം വായിച്ചത്.




മീര അരുണിൻ്റെ വീണക്കച്ചേരിയുമുണ്ടായിരുന്നു. 




കലാകാരൻ കൂടിയായ  എക്‌സൈസ് ഡെപ്യൂട്ടി  കമ്മീഷണർ എം എൻ ശിവപ്രസാദ് മൃദംഗത്തിലും പ്രമുഖ വയലിനിസ്റ്റ് ബാലു മേവിട വയലിനിലും തലനാട് പ്രദീപ് കുമാർ ഘടത്തിലും സുബിൻ തിടനാട് മുഖർശംഖിലും പക്കമേളമൊരുക്കി. മൃദംഗവാദനത്തിന് അരുൺ പാലായുമുണ്ടായിരുന്നു. 






പാലാ സെൻ്റ് തോമസ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പാലാ ആർ. കാർത്തിക് , വലവൂർ ഗവ. യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് ശ്രീഭദ്രയുടെയും, പാലാ എം. എ. സി. ടി. കോടതി ഉദ്യോഗസ്ഥ ഗായത്രിയുടെയും മകനാണ്.




രാത്രി  കലാവേദിയിൽ തീക്കോയി രാധാകൃഷ്ണന്റെ സംഗീത സദസ്സ് നടന്നു. വിജയദശമി ദിനത്തിൽ രാവിലെ പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments