ബിനീഷ് രവി
വിനോദസഞ്ചാര മേഖലയിൽ പുത്തൻ ചരിത്രം എഴുതുകയാണ് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്.
പുഴകളും കായലുകളും കനാലുകളും നെൽ വയലുകളും നിറഞ്ഞ എഴുമാന്തുരുത്തിൽ അപകടരഹിതമായി സഞ്ചരിക്കാൻ അവസരമൊരുങ്ങുന്നു. കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ആഭിമുഖ്യത്തിൽ 21 മുതൽ 24 വരെ കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് എഴുമാന്തുരുത്തിൽ വച്ച് നടക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, പ്രോഗ്രാം കൺവീനർ ടി. സി.വിനോദ്, ട്രഷറർ ജയചന്ദ്രൻ തെക്കേടത്ത് എന്നിവർ അറിയിച്ചു.
ലോക ടൂറിസം മാപ്പിൽ എഴുമാന്തുരുത്ത് ഉൾപ്പെട്ടിട്ടുള്ളതിനാൽ ദേശീയ-അന്തർദേശീയ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലാണ് ഫെസ്റ്റ് ഏകീകരിച്ചിട്ടുള്ളത്.
കടുത്തുരുത്തി കല്ലറ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മുണ്ടാർ, എഴുമാന്തുരുത്ത് എന്നീ ദ്വീപുകൾ കേന്ദ്രീകരിച്ചാണ് വിനോദസഞ്ചാരമേഖല.
ഗ്രാമീണ
ജീവിതത്തിന്റെ നേർക്കാഴ്ചകൾ എഴുമാന്തുരുത്തിലും കാണാം.പുതുതായി
നിർമ്മിച്ച പുഴയോരം റോഡുകളിലൂടെയുള്ള യാത്ര ഹൃദ്യമാണ് ദേശാടനപക്ഷികളും
ആവോളമുണ്ടിവിടെ.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments