ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ അവാര്‍ഡ് ലെഫ്. ജനറല്‍ മൈക്കിള്‍ മാത്യൂസ് കൊട്ടാരത്തിന്... ഉശിരുള്ള ഈ സൈനിക മേധാവി പാലാക്കാരൻ


സ്വന്തം ലേഖകൻ


ഇന്ത്യന്‍ സൈനികപ്രതിരോധ മേഖലയില്‍ സേവനത്തില്‍ ഏറ്റവുമധികം സമര്‍പ്പണമര്‍പ്പിച്ച സെന്റ് തോമസ് കോളജ് പൂര്‍വവിദ്യാര്‍ത്ഥിക്ക് നല്‍കുന്ന അലുംമ്‌നി അസോസിയേഷന്‍ അവാര്‍ഡ് ലെഫ്. ജനറല്‍ മൈക്കിള്‍ മാത്യൂസ് കൊട്ടാരത്തിന് നല്‍കുമെന്ന് അലുംമ്‌നി അസോസിയേഷന്‍ സെക്രട്ടറി അലക്‌സ് മേനാംപറമ്പില്‍ അറിയിച്ചു.

33,333 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സ്മാരകഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

വിശിഷ്ടസേവാ മെഡല്‍ രണ്ടുപ്രാവശ്യവും വീണ്ടും പരമവിശിഷ്ടാ സേവാമെഡലും ഉള്‍പ്പടെ മൂന്ന് അവാര്‍ഡുകള്‍ ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ച പാലാക്കാരന്‍ ലെഫ്. ജനറല്‍ മൈക്കിള്‍ മാത്യൂസ് കൊട്ടാരം, സെന്റ് തോമസ് കോളജ് പൂര്‍വവിദ്യാര്‍ത്ഥിയും കിഴതടിയൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്ന പരേതനായ കെ.ടി. മാത്യു കൊട്ടാരത്തിന്റെ പുത്രനുമാണ്.

1960 മെയ് 25 ന് ജനിച്ച മൈക്കിള്‍ മാത്യുസ് 40 വര്‍ഷം ഇന്ത്യന്‍സേനയില്‍ സേവനമനുഷ്ഠിച്ചു.  മിലിറ്ററിയില്‍ രണ്ടാമത്തെ ഏറ്റവും വലിയ റാങ്കായ ലഫ്റ്റനന്റ് ജനറലായി 2020 മെയ് 31 നാണ് വിരമിച്ചത്.

പാലാ മുണ്ടാങ്കല്‍ മിഡില്‍ സ്‌കൂള്‍, പാലാ സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,  പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ചശേഷം  എന്‍.സി.സിയില്‍  നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നിന്ന് ബെസ്റ്റ് ആര്‍മി കേഡറ്റ്, ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ (1981) മെരിറ്റില്‍ രണ്ടാം സ്ഥാനം, സില്‍വര്‍ മെഡല്‍- പൊളോക്ക് മെഡല്‍ധാരി, ബോംബോ എഞ്ചിനീയറിംഗ് ഗ്രൂപ്പ് സെക്കന്‍ഡ് ലഫ്റ്റനന്റ്, മിലിറ്ററി എഞ്ചിനീയറിംഗ് കോളജ് ഒന്നാമന്‍ (സില്‍വര്‍ കനേഡ്), ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റി ബിരുദം (1987),  കരാഗ്പൂര്‍ മിലിട്ടറി എഞ്ചീനിയറിംഗ് കോളജ് ബിരുദാനന്തബിരുദം, എം.ടെക്-മിലിട്ടറി എഞ്ചിനീയറിംഗ് കോളജ് അധ്യാപകന്‍, ഐ.എ.ആര്‍. ഗിരിനഗര്‍ പൂനയില്‍ പി.റ്റി.എസ്.സി അവാര്‍ഡ് - 2005 ല്‍ വിശിഷ്ട സേവാമെഡല്‍, ആര്‍മി വാര്‍ കോളജില്‍ നിന്ന്  എം.ഫില്‍, 2010 ല്‍ ലഡാക്ക് മിന്നല്‍ പ്രളയത്തില്‍ ആര്‍മി ചീഫ് എഞ്ചിനീയര്‍ - എന്‍.ഡി.സി. അവാര്‍ഡ്, ദുരന്തനിവാരണ പ്രയത്നങ്ങള്‍, കല്‍ക്കത്തയില്‍ കേന്ദ്ര ഇസ്റ്റോണ്‍ കമാന്‍ഡ് പ്രശസ്ത സേവനം, പൂനാ മിലിട്ടറി എഞ്ചിനീയറിംഗ് കോളജ് ഫാക്കല്‍റ്റി കമാന്‍ഡര്‍ (2012), കേണല്‍ കമാന്‍ഡാന്റ് ബോംബെ സൗപ്പേഴസ് 2016 ല്‍ പരമവിശിഷ്ട സേവാ മെഡല്‍, 2020 ല്‍ 40 വര്‍ഷത്തെ സേവനത്തിനുശേഷം ലെഫ്റ്റനന്റ് ജനറല്‍ വി.എസ്.എം.ആയി 2020 മെയ് 31 ന് വിരമിച്ചു.





ഇന്ത്യന്‍ സൈനീകപ്രതിരോധ മേഖലയില്‍ സമര്‍പ്പണസേവന മികവ് പ്രദര്‍ശിപ്പിക്കുന്നവരെ ആദരിക്കുന്നതിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പരിഗണനക്ക് ലഭിച്ച നിര്‍ദേശങ്ങളില്‍ സൂക്ഷ്മപരിശോധനയില്‍ ഒന്നാം സ്ഥാനം ലെഫ്. ജനറല്‍ മൈക്കിള്‍ മാത്യൂസ് കൊട്ടാരമാണ് അര്‍ഹനായതെന്ന് ജൂറി ചെയര്‍മാന്‍ ഡോ. സിബി മാത്യൂസ് ഐ.എ.എസ് പറഞ്ഞു.



നവംബറില്‍ നടക്കുന്ന അലുംമ്‌നി അസോസിയേഷന്‍ വാര്‍ഷികസമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സെക്രട്ടറി അലക്സ് മേനാംപറമ്പില്‍ അറിയിച്ചു.
 
 
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments