കെഴുവംകുളം കോയിക്കകുന്ന്- ചെല്ലംകോട്ട് റോഡ് തുറന്നു.





കൊഴുവനാൽ പഞ്ചായത്തിൽ  നിർമ്മാണം പൂർത്തീകരിച്ച കെഴുവംകുളം കോയിക്കകുന്ന് - ചെല്ലം കോട്ട് റോഡ് ഗതാഗതത്തിനായി തുറന്നു നൽകി.

രാജ്യസഭാംഗത്തിൻ്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.  റോഡിന്റെ ഉത്‌ഘാടനം  ജോസ്.കെ.മാണി എം.പി നിർവ്വഹിച്ചു.


കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ്  നിമ്മി ട്വിങ്കിൾ രാജ്, ക്ഷേമകാര്യ വികസന സമിതി അധ്യക്ഷൻ  മാത്യു തോമസ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജെസ്സി ജോർജ്,  ടോബിൻ കെ അലക്സ്‌, സണ്ണി നായിപുരയിടം  അഡ്വ. ജയ്‌മോൻ ജോസ് പരീപ്പിറ്റത്തോട്ട്, ജോസ് ചൂരനോലിൽ,  ലാലു മലയിൽ, ജനറൽ കൺവീനർ സോയി ജോൺ അമ്മനത്തുകുന്നേൽ,  സെന്നി സെബാസ്റ്റ്യൻ,  പി എ എബ്രഹാം പന്തലാനി,  ജെയ്സൺ കുഴികോടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.






 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments