മൂന്നിലവ് കടവുപുഴ പാലം പുനർനിർമ്മാണമില്ല; പാലത്തിൽ റീത്ത് വെച്ച് യു.ഡി .എഫ്...... പണി ഉടൻ തുടങ്ങിയില്ലെങ്കിൽ നിയമസഭയ്ക്കു മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് മാണി. സി. കാപ്പൻ എം. എൽ. എ




സ്വന്തം ലേഖകൻ

 പ്രളയത്തിൽ തകർന്ന മൂന്നിലവ് കടവുപുഴ പാലവും റോഡും പുനർനിർമ്മിക്കാൻ വൈകുന്ന സർക്കാർ നടപടിയ്ക്കെതിരെ അടുത്ത നിയമസഭാ സമ്മേളന സമയത്ത് നിയമസഭയ്ക്കു മുന്നിൽ സത്യഗ്രഹ സമരം നടത്തുമെന്ന്  മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.


കടവുപുഴ പാലം തകർന്നിട്ടു ഒരു വർഷം പിന്നിട്ടിട്ടും പുനർനിർമ്മിക്കുന്നതിൽ  സർക്കാർ അനാസ്ഥ കാണിക്കുന്നതിൽ പ്രതിഷേധിച്ചു യു ഡി എഫ് സംഘടിപ്പിച്ച ധർണ്ണ സമരത്തിൽ പങ്കെടുത്തു  സംസാരിക്കുകയായിരുന്നു എം എൽ എ.

പാലം തകർന്നതോടെ ഈ മേഖലയിലുള്ളവർ ദുരിതത്തിലാണ്. ആറു കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥാനത്ത് 25 കിലോമീറ്റർ സഞ്ചരിക്കേണ്ട ഗതികേടിലാണ് ജനമെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിമാരടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയെടുക്കാത്തത് പാലായോടുള്ള കടുത്ത അവഗണനയാണ്. ഗുരുതരമായ വിഷയം ശ്രദ്ധയിൽ വന്നിട്ടും റവന്യൂമന്ത്രി സ്ഥലം സന്ദർശിച്ചിട്ടില്ല. 
 
പാലം പണി അടിയന്തിരമായി പൂർത്തീകരിക്കുമെന്ന് സഹകരണമന്ത്രി ഉറപ്പുനൽകിയെങ്കിലും പാലിച്ചിട്ടില്ല. അടിയന്തിരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

സമരത്തിന് യു ഡി എഫ് കൺവീനർ ഷൈൻ പാറയിൽ അധ്യക്ഷത വഹിച്ചു. സമരം കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം  ചെയ്തു.




അഡ്വ ബിജു പുന്നത്താനം, ഡി. സി. സി. ജനറൽ സെക്രട്ടറി രാമപുരം സി. ടി. രാജൻ, പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ജോഷ്വാ, വൈസ് പ്രസിഡൻ്റ് മായാ അലക്സ്, സ്ഥിരം സമിതി ചെയർമാൻ പി എൽ ജോസഫ്, മെമ്പർമാരായ റീന റെനോൾഡ്, ഷാൻറി മോൾസാം, ലിൻസിമോൾ ജയിംസ്, കൃഷ്ണൻ ഇ കെ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ, ടോമിച്ചൻ കുരിശിങ്കൽപറമ്പിൽ, റോബിൻ ഇരുമാപ്രാ, സ്റ്റാർലി മാണി എന്നിവർ പ്രസംഗിച്ചു. ബിനോയി കപ്യാങ്കൽ, ബാബു നെടിയകാലാ, ബെന്നി വരിക്കപ്ലാക്കൽ, ജോർജ്ജ് വി എ, യു ജെ മാമ്മച്ചൻ, വി വി സോമൻ, ജോസഫ് വർഗീസ്, ജോസഫ് പി ജെ, റോസമ്മ തോമസ്, ജയിൻമോൾ ടോമി, സുമ മോൾ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.


പ്രദേശവാസികൾക്കൊപ്പം പഞ്ചായത്തു ഭരണ സമിതി അംഗങ്ങളും യു ഡി എഫ് നേതാക്കളും ചേർന്ന് പാലത്തിൽ പ്രതീകാത്മകമായി പാലത്തിൽ റീത്തു വച്ചതിന് ശേഷം നൂറുകണക്കിനാളുകൾ പ്രകടനമായി വന്നാണ് മൂന്നിലവു ടൗണിൽ ധർണ്ണ നടത്തിയത്.
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments